തദ്ദേശ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28 ന് ഈ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
എറണാകുളം ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 28 ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പോളിംഗ് കേന്ദ്രങ്ങളായ സ്കൂളുകൾക്ക് സെപ്റ്റംബർ 28-ന് കളക്ടർ അവധി പ്രഖ്യാപിച്ചു
കൊച്ചി: ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിനമായ സെപ്റ്റംബർ 28 തിങ്കളാഴ്ച ഈ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.
അവധി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ (വാർഡ് 19 - അയ്യപ്പൻകാവ്):
പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്.
അയ്യപ്പൻകാവ് ശ്രീ നാരായണ എച്ച്.എസ്.എസ്.
സെന്റ് ആൽബർട്ട്സ് എൽ.പി.എസ്.
ശ്രീ നാരായണ ഹൈസ്കൂൾ
പാറക്കടവ് ഗ്രാമപഞ്ചായത്ത് (വാർഡ് 04 - പുളിയനം സൗത്ത്):
ഗവ. എച്ച്.എസ്.എസ്. പുളിയനം
പൂതൃക്ക ഗ്രാമപഞ്ചായത്ത് (വാർഡ് 08 - കോലഞ്ചേരി ഈസ്റ്റ്):
സെന്റ് പീറ്റേഴ്സ് ടി.ടി.ഐ. കോലഞ്ചേരി
വടക്കേക്കര ഗ്രാമപഞ്ചായത്ത് (വാർഡ് 09 - മടപ്ലാതുരുത്ത് ഈസ്റ്റ്):
അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ. ഇംഗ്ലീഷ് മീഡിയം സ്കൂൾ എച്ച്.എസ്.എസ്.
പോളിംഗ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം അവധി അനുവദിച്ചിരിക്കുന്നത്
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
