കലയാണ് എന്റെ ലഹരി 30 വർഷമായി സിനിമാരംഗത്തുണ്ടായിട്ടും ലഹരി തൊടാത്തത് അതുകൊണ്ട് നടൻ പ്രമോദ് വെളിയനാട്
ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളേജ് ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി നടൻ പ്രമോദ് വെളിയനാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സിനിമ മേഖലയിലായാലും ലഹരി തൊടാത്തത് അഭിനയത്തോടുള്ള ഭ്രമം കൊണ്ട്: നടൻ പ്രമോദ് വെളിയനാട്
ആലപ്പുഴ: ലോകത്ത് മനുഷ്യരെ ചേർത്തുപിടിക്കുന്ന ഒട്ടേറെ നല്ല ലഹരികളുണ്ടെന്നും അവ ജീവിതത്തിൽ കൂടെക്കൂട്ടണമെന്നും കോളേജ് വിദ്യാർത്ഥിനികളോട് നടൻ പ്രമോദ് വെളിയനാട്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളേജ് 'ഡ്രഗ് ഫ്രീ ക്യാമ്പസ്' ആയി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കലയാണ് എന്റെ ലഹരി. ആ ലഹരിക്ക് അടിമയാണ് ഞാൻ. ലഹരി ലഭിക്കാൻ വലിയ സാധ്യതയുള്ള സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന ആളായിട്ടുപോലും ഞാൻ ലഹരിപദാർത്ഥങ്ങൾ തൊടാത്തത് കഴിഞ്ഞ 30 വർഷമായി അഭിനയം എന്ന ലഹരി ഉള്ളിൽ കൊണ്ടുനടക്കുന്നതുകൊണ്ടാണ്," പ്രമോദ് വെളിയനാട് പറഞ്ഞു.
പെൺകുട്ടികളിലും മദ്യപിക്കുന്ന രീതി കണ്ടുവരുന്നുണ്ടെന്നും താത്കാലിക രസത്തിനപ്പുറം മാരകമായ ദൂഷ്യവശങ്ങളാണ് ഇതിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുവാക്കളുടെ സായാഹ്നങ്ങൾ ക്രിയാത്മകമായി ചെലവഴിക്കാൻ കായികരംഗം പോലുള്ള മാർഗ്ഗങ്ങൾ അധികൃതർ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലാലയങ്ങളെ സമ്പൂർണ ലഹരിവിമുക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡോ. സി. ശിവശക്തിവേൽ ലഹരിവിരുദ്ധ സന്ദേശം നൽകി.
'മയങ്ങില്ല കേരളം' പദ്ധതി വിവരണവും ഡ്രീം-II ലോഗോ പ്രകാശനവും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. അജയ് നിർവഹിച്ചു. വിമുക്തി ജില്ലാ മാനേജർ വൈ. പ്രസാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എക്സൈസ് വകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, നശാമുക്ത് ഭാരത് അഭിയാൻ, ഡോൺ ബോസ്‌കോ ഡ്രീം-II എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ജിൻസി ജോൺസൻ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എ.പി. ഷാജഹാൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. അശ്വതി, കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. ഉഷ ആന്റണി, എ.എസ്. നിതിൻ, ജോർജിയ സെബാസ്റ്റ്യൻ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയൻ കെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തദ്ദേശ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28 ന് ഈ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
കലയാണ് എന്റെ ലഹരി 30 വർഷമായി സിനിമാരംഗത്തുണ്ടായിട്ടും ലഹരി തൊടാത്തത് അതുകൊണ്ട് നടൻ പ്രമോദ് വെളിയനാട്
സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ഒക്ടോബർ 13 ന്
മറ്റ് ഭാഷകൾ പോലെ ആംഗ്യഭാഷയും പ്രധാനം മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ
പതിനാല് ജില്ലകളിലും ഗിഗ് തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കും മന്ത്രി ബിന്ദു കൃഷ്ണ
സാംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു