ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു ഉദ്ഘാടനം നിർവ്വഹിച്ച് ജില്ലാ കളക്ടർ
എറണാകുളത്ത് കേന്ദ്ര സർക്കാർ പദ്ധതികളായ എ.ഡി.ഐ.പി, ആർ.വി.വൈ എന്നിവയുടെ ഭാഗമായി 800 പേർക്ക് സൗജന്യ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കൈത്താങ്ങായി കേന്ദ്ര സർക്കാർ പദ്ധതി: എറണാകുളത്ത് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കൊച്ചി: കേന്ദ്ര സർക്കാർ പദ്ധതികളായ എ.ഡി.ഐ.പി (ADIP), ആർ.വി.വൈ (RVY) എന്നിവയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി സൗജന്യ സഹായ ഉപകരണ വിതരണം സംഘടിപ്പിച്ചു. എറണാകുളം കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അലിംകോയുടെ (ALIMCO) സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എണ്ണൂറോളം ഗുണഭോക്താക്കൾക്ക് ചടങ്ങിൽ ഉപകരണങ്ങൾ കൈമാറി.
ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജെ. ജോൺ ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ അലിംകോ ജൂനിയർ മാനേജർ ലിട്ടൺ സർക്കാർ പദ്ധതി വിശദീകരിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനി മോൾ, വിവിധ നഗരസഭാ അധ്യക്ഷന്മാരായ സൈജി ജോളി (ആലുവ), ഭാനുമതി രാജു (കോതമംഗലം), ജോയ്സ് മേരി ആന്റണി (മൂവാറ്റുപുഴ), രമേഷ് ഡി. കുറുപ്പ് (നോർത്ത് പറവൂർ), റാഷിദ് ഉള്ളംപിള്ളി (തൃക്കാക്കര) എന്നിവരും പൂതൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പൂജാ ജോമോൻ, ഐ.ഒ.സി.എൽ ഡി.ജി.എം ജസീൽ പി. ഇസ്മെയൽ തുടങ്ങിയവരും പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
