​നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന നമ്പർ വൺ എന്ന സ്വകാര്യ ബസ്മുൻവശത്തെ ടയർ പൊട്ടിത്തെറിച്ച്നിയന്ത്രണം വിട്ട് മതിലിടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി.

​നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
​നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
​നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
​നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

​നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

​പത്താം മൈൽ: മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന 'നമ്പർ വൺ' എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. പത്താം മൈൽ സ്വദേശി ജോണി പോൾ കാണിയാട്ടിന്റെ വീടിന്റെ മതിലാണ് ബസ് തകർത്തത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.

​ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ച്  അപകടത്തിന് കാരണമായത്. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ മതിൽ തകർത്ത് വീടിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടസമയത്ത് ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. വീടിന്റെ മതിലിനും മുൻവശത്തെ ഭാഗങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാരും യാത്രക്കാരും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.