പര്യത്തുകാവ് ഭൂമി തർക്കം സമവായ നീക്കവുമായി സർക്കാർ മന്ത്രിയുടെ നേതൃത്വത്തിൽ നിർണായക ചർച്ച ഇന്ന്

പര്യത്തുകാവ് ഭൂമി തർക്കത്തിൽ ഇരുവിഭാഗങ്ങളെയും പങ്കെടിപ്പിച്ചു കൊണ്ട് സർക്കാർ നടത്തിയ ഉന്നതതല യോഗത്തെക്കുറിച്ചും, ഇന്ന് നടക്കുന്ന തുടർചർച്ചകളെക്കുറിച്ചുമുള്ള വാർത്ത

പര്യത്തുകാവ് ഭൂമി തർക്കം സമവായ നീക്കവുമായി സർക്കാർ മന്ത്രിയുടെ നേതൃത്വത്തിൽ നിർണായക ചർച്ച ഇന്ന്
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പര്യത്തുകാവ് നിവാസികളുമായി സംസാരിക്കുന്നു. വി പി സജീന്ദ്രൻ എംഎൽഎ സമീപം. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം
പര്യത്തുകാവ് ഭൂമി തർക്കം സമവായ നീക്കവുമായി സർക്കാർ മന്ത്രിയുടെ നേതൃത്വത്തിൽ നിർണായക ചർച്ച ഇന്ന്

പര്യത്തുകാവ് ഭൂമി തർക്കം: സമവായ നീക്കവുമായി സർക്കാർ; നിർണായക തുടർചർച്ച ഇന്ന്

കൊച്ചി: ദീർഘനാളായി നിലനിൽക്കുന്ന പര്യത്തുകാവ് ഭൂമി തർക്കത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി സമവായ നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്. തർക്കഭൂമിയിൽ താമസിക്കുന്നവർ, ഭൂവുടമകൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഉന്നതതല യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നപരിഹാരത്തിനായുള്ള തുടർചർച്ചകൾ ഇന്ന് (ജൂൺ 12) വൈകുന്നേരം 8 മണിക്ക് വീണ്ടും നടക്കും.

​ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കും മുന്നിൽ സർക്കാർ ചില നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ടെന്നും, ഇതിൽ തീരുമാനമെടുക്കാൻ അവർക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇരുപക്ഷത്തെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ഒരു പൊതുസമവായത്തിൽ എത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​എറണാകുളം ജില്ലാ കളക്ടറുടെ ചേംബറിൽ വെച്ചായിരുന്നു നിർണായകമായ ഉന്നതതല യോഗം ചേർന്നത്. വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ.

​യോഗത്തിൽ എറണാകുളം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ബിജോയ് ചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർമാരായ വി.ഇ അബ്ബാസ്, അനിൽ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ മുക്താർ എന്നിവരും പങ്കെടുത്തു. കൂടാതെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സെബാസ്റ്റ്യൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ശാരദ, വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും ബന്ധപ്പെട്ട മറ്റ് റവന്യൂ-പോലീസ് ഉദ്യോഗസ്ഥരും യോഗത്തിന്റെ ഭാഗമായി.

​ഇന്ന് രാത്രി നടക്കുന്ന അടുത്ത ഘട്ട ചർച്ചയോടെ പര്യത്തുകാവ് ഭൂമി പ്രശ്നത്തിൽ അനുകൂലമായ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.