ശ്രീജിത്ത് എം. നായരുടെ ആരംഭം ഒരു അൽബാനിയോ കഥ തിയേറ്ററുകളിലേക്ക്
ശ്രീജിത്ത് എം. നായർ സംവിധാനം ചെയ്യുന്ന ആരംഭം ഒരു അൽബാനിയോ കഥ അടുത്ത മാസം തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ കാസ്റ്റ്, ക്രൂ, മറ്റു വിശേഷങ്ങൾ വായിക്കാം.
പുതുമുഖങ്ങളെ അണിനിരത്തി 'ആരംഭം ഒരു അൽബാനിയോ കഥ'; ചിത്രം അടുത്ത മാസം തിയേറ്ററുകളിലേക്ക്
കൊച്ചി: പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി യുവ സംവിധായകൻ ശ്രീജിത്ത് എം. നായർ ഒരുക്കുന്ന പുതിയ ചിത്രം 'ആരംഭം ഒരു അൽബാനിയോ കഥ' റിലീസിന് ഒരുങ്ങുന്നു. വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വൈകാരിക മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രം അടുത്ത മാസം ആദ്യവാരം തിയേറ്ററുകളിലെത്തും.
വനശ്രീ ക്രിയേഷൻസ്, ഒ.എം.സി. എന്റർടെയിൻമെന്റ്സ് എന്നിവയുടെ ബാനറിൽ കെ. എൻ. ബേത്തൂർ, എൽദോ ഔസേപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും. എല്ലാ വിഭാഗം പ്രേക്ഷകരെയും ആ ആകർഷിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഇതിവൃത്തം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ ശ്രീജിത്ത് എം. നായർ വ്യക്തമാക്കി.
കഥ, സംവിധാനം: ശ്രീജിത്ത് എം. നായർ
തിരക്കഥ, സംഭാഷണം: ശ്രീജിത്ത് എം. നായർ, രാഗേഷ് ദിപു
ഛായാഗ്രഹണം: സജു ആദിത്യ, അമൽ തങ്കച്ചൻ, റോജിത് രവീന്ദ്രൻ
ചിത്രസംയോജനം: വിശാഖ് ജെ. എൽ.
സംഗീതം, പശ്ചാത്തല സംഗീതം: ജയകാർത്തി
ഗാനരചന: സിന്ധു എസ്. കുറുപ്പ്, അജിത് കെ. ജോസഫ്, സുനിൽ രാമചന്ദ്രൻ
പ്രധാന അഭിനേതാക്കൾ: നിധിൻ രാജ്, ഫാരീസ് സൽമാൻ, അഗസ്റ്റി ജോസ്, വിജേഷ് വെണ്മണൽ, ഷാജു ശങ്കർ, ഗംഗ അയ്യർ, ഇഷാനി കൃഷ്ണൻ, ബോസ്സ് നീലേശ്വരം, സമുദ്ര സാജൻ, പാർവതി ബിനു, സൂര്യ നാരായണൻ തുടങ്ങിയവർ.
ചിത്രീകരണ ലോക്കേഷനുകൾ: കായംകുളം, ഓച്ചിറ, തെങ്കാശി, കുട്രാലം
സർക്കാർ ആശുപത്രികളിൽ 1800 പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
വയനാട് സമ്പൂർണ ഇ മാലിന്യമുക്ത ജില്ലയാകും നവംബർ 1 ന് പ്രഖ്യാപനം മന്ത്രി അഡ്വ. ടി. സിദ്ദീഖ്
ഹെൽത്തി വയനാട് പദ്ധതിക്ക് തുടക്കം ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി സമഗ്ര വികസന മാതൃക
സിനിമയിലെ നായകന്മാരല്ല, സൈബർ ലോകത്തെ യഥാർത്ഥ നായകർ ഇവരാണ് കൊക്കൂണിൽ കൈയടി നേടി ദുൽഖർ സൽമാൻ
തമ്പാൻ തോമസിന്റെ ആത്മകഥ എ ലൈഫ് ഇൻ സ്ട്രഗിൾ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു
തിയേറ്ററുകളിലെ പോപ്കോണിലും ചായയിലും കൃത്രിമം പരിശോധന പ്രതിമാസമാക്കാൻ തീരുമാനം മന്ത്രി അനൂപ് ജേക്കബ് 
