കൗമാര കലാമേളയ്ക്ക് തുടക്കം മുഖ്യാതിഥിയായി സണ്ണി വെയ്ൻ
45 ാമത് വയനാട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവം കൗമാര കലാമേളയ്ക്ക് തുടക്കം കുട്ടികളുടെ കഴിവും സർഗാത്മകതയുമാണ് നാടിന്റെ സമ്പത്ത്എം.എൽ.എ ഉഷ വിജയൻ മുഖ്യാതിഥിയായി സണ്ണി വെയ്ൻ
കൗമാര കലാമേളയ്ക്ക് തുടക്കം കുട്ടികളുടെ കഴിവും സർഗാത്മകതയുമാണ് നാടിന്റെ സമ്പത്ത്: എം.എൽ.എ ഉഷ വിജയൻ, മുഖ്യാതിഥിയായി സണ്ണി വെയ്ൻ
വയനാട് : കുട്ടികളുടെ കഴിവുകളും സർഗാത്മകതയുമാണ് നാടിന്റെ യഥാർത്ഥ സമ്പത്തെന്ന് എം.എൽ.എ ഉഷ വിജയൻ പറഞ്ഞു. മുട്ടിൽ ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 45 മത് ജില്ലാ റവന്യൂ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ. എ.
കലോത്സവങ്ങൾ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളർത്താനും ആത്മവിശ്വാസം, കൂട്ടായ്മ, സഹിഷ്ണുത എന്നിവ പരിപോഷിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നുണ്ട്. മത്സരത്തിലെ തോൽവി ജീവിതത്തിലെ തോൽവിയല്ലെന്നും മത്സരാനുഭവങ്ങൾ ഭാവിയിലെ വിജയങ്ങൾക്ക് അടിത്തറയാകുമെന്നും എം.എൽ.എ പറഞ്ഞു. നവംബർ 26 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് മത്സരിക്കുന്നത്. എട്ട് വേദികളിലാണ് കലാപ്രകടനങ്ങൾ അരങ്ങേറുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ ഉദ്ഘാടന സമ്മേളനത്തിൽ സിനിമാതാരം സണ്ണി വെയ്ൻ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ ഇ ചെയർപേഴ്സൺ സൽമാ മോയിൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിര സമിതി ചെയർമാൻ വി.എൻ ശശീന്ദ്രൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി സണ്ണി, മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നസീമ ടീച്ചർ, മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിര സമിതി ചെയർപേഴ്സൺ നിഷീദ് ചാഴിവയൽ,
വടകര വി.എച്ച്. എസ്.ഇ അസിസ്റ്റൻ്റ് ഡയറക്ടർ കെ റസീന, എസ്.എസ്.കെ കോ-ഓർഡിനേറ്റർ നിസാർ കമ്പ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സി. ഹസീന, എ .ഇ ഒമരായ ബി.ജെ ഷിജിത, കെ.ടി അഷ്റഫ്, എം സുനിൽ കുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,
ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
നാലു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ ജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കലാപ്രതിഭകളുടെ സംഗമവേദിയായ കലോത്സവം നവംബർ 26 ന് സമാപിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷത വഹിക്കും. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
കുച്ചുപ്പുടിയിൽ മികവിന്റെ ചുവടുവെപ്പ് സംസ്ഥാന കലോത്സവത്തിലേക്ക് അക്സ മരിയ
നൃത്തത്തോടുള്ള ഇഷ്ടവും വർഷങ്ങളായുള്ള പരിശീലനവും ഒത്തുചേർന്നപ്പോൾ കുച്ചുപ്പുടിയിൽ മിന്നും വിജയം സ്വന്തമാക്കി അക്സ മരിയ ജിലീഷ്. ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അക്സ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.
പുൽപ്പള്ളി വേലിയമ്പം സ്വദേശിനിയായ അക്സ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുൻ വർഷങ്ങളിൽ കുച്ചുപ്പുടിയിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ വിജയം അക്സയ്ക്ക് ഏറെ പ്രത്യേകതയുള്ളതാണ്. ആദ്യമായാണ് കുച്ചുപ്പുടി ഇനത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ വയനാടിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുന്നത്.
നൃത്ത വേദിയിൽ അക്സയുടെ നേട്ടം കുച്ചുപ്പുടിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഫോക്ക് ഡാൻസിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. വ്യത്യസ്ത നൃത്ത ഇനങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച അക്സയ്ക്ക് ഇത്തവണ കുച്ചുപ്പുടിയിലൂടെ ലഭിച്ച വിജയം പുതിയൊരു നേട്ടമായി. സംസ്ഥാന വേദിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുകലാകാരി.
കൗമാര കലാമേളയ്ക്ക് തുടക്കം മുഖ്യാതിഥിയായി സണ്ണി വെയ്ൻ
കാർഷിക വിദ്യാഭ്യാസ വായ്പ തിരിച്ചടവിൽ മാനുഷിക സമീപനം വേണമെന്ന് എം.കെ. രാഘവൻ എം.പി
ഉത്സവ എഴുന്നള്ളിപ്പിനിടെ ആനപ്പുറത്ത് കയറുന്നതിന് കർശന നിയന്ത്രണം നിയമലംഘകർക്കെതിരെ കടുത്ത നടപടി
മെഷിനറി എക്സ്പോ 2027 രജിസ്ട്രേഷൻ ആരംഭിച്ചു പ്രദർശനം ജനുവരി 4 മുതൽ കാക്കനാട്
കലോത്സവങ്ങൾ സാമൂഹിക ആവിഷ്കരണത്തിന്റെ പ്രധാന വേദി ബെന്നി ബഹനാൻ എംപി
ഭിന്നശേഷി കുട്ടികൾക്ക് തുല്യ അവസരങ്ങളും അംഗീകാരവും ഉറപ്പാക്കണം മന്ത്രി ബിന്ദു കൃഷ്ണ