സംസ്ഥാനത്തെ എല്ലാ എൽ.പി സ്കൂളുകളിലും ഡിജിറ്റൽ സ്ക്വയറുകൾ കമ്പ്യൂട്ടർ സാക്ഷരത ഉറപ്പാക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ എല്ലാ എൽ.പി സ്കൂളുകളിലും കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് ഡിജിറ്റൽ സ്ക്വയറുകൾ ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ എൽ.പി സ്കൂളുകളിലും 'ഡിജിറ്റൽ സ്ക്വയറുകൾ' കമ്പ്യൂട്ടർ സാക്ഷരത ഉറപ്പാക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ലോവർ പ്രൈമറി (എൽ.പി) സ്കൂളുകളിലും നാലോ അഞ്ചോ കമ്പ്യൂട്ടറുകൾ വീതം സജ്ജീകരിച്ച് 'ഡിജിറ്റൽ സ്ക്വയറുകൾ' ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച തിരുവല്ലം ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.പി പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന എല്ലാ വിദ്യാർത്ഥികളും കമ്പ്യൂട്ടർ സാക്ഷരത കൈവരിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് രാജ്യം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ഇന്നത്തെ ക്ലാസ് മുറികളിലാണ് നാളത്തെ രാഷ്ട്രനേതാക്കളും ഉദ്യോഗസ്ഥരും രൂപപ്പെടുന്നത്. അതിനാൽ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും പഠനത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 'എറൈസ്' പദ്ധതി
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധി (AI) പരിചയപ്പെടുത്തുന്നതിനും അഭിരുചി പരീക്ഷകൾക്കും വ്യക്തിഗത പഠനത്തിനുമായി 'എറൈസ്' (ARISE) പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ തുടർന്നും നടപ്പാക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരുവല്ലം ഗവ. എൽ.പി സ്കൂളിനായി ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ് മുഖ്യാതിഥിയായിരുന്നു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
