വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും ആശ്വാസം കോലഞ്ചേരിയിൽ ലീഗൽ മെട്രോളജി ഓഫീസ് പ്രവർത്തനമാരംഭിച്ചു
കുന്നത്തുനാട് മണ്ഡലത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വ്യാപാരികൾക്കും ആശ്വാസമായി ലീഗൽ മെട്രോളജി സർക്കിൾ 2 ഇൻസ്പെക്ടർ ഓഫീസ് കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.
ലീഗൽ മെട്രോളജിയുടെ പുതിയ ഓഫീസ് കോലഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു
കോലഞ്ചേരി : ഓട്ടോറിക്ഷ തൊഴിലാളികൾക്കും വ്യാപാരികൾക്കും ആശ്വാസമായി ലീഗൽ മെട്രോളജി സർക്കിൾ 2 ഇൻസ്പെക്ടർ ഓഫീസ് കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനവും ഓട്ടോറിക്ഷാ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പിന്റെ ഫ്ലാഗ് ഓഫും വി.പി. സജീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. ഇതോടെ കുന്നത്തുനാട് മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ഓട്ടോറിക്ഷ തൊഴിലാളികൾക്കും വ്യാപാരികൾക്കും മുദ്രപതിപ്പിക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പെരുമ്പാവൂരിലേക്ക് പോകേണ്ടി വരുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും.
നിലവിൽ പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിലാണ് സർക്കിൾ 2 ഇൻസ്പെക്ടർ ഓഫീസ് പ്രവർത്തിക്കുന്നത്. വെങ്ങോല, കിഴക്കമ്പലം, കുന്നത്തുനാട്, പള്ളിക്കര, പട്ടിമറ്റം, മഴുവന്നൂർ, ഐക്കരനാട്, പുതൃക്ക, പുത്തൻകുരിശ്, തിരുവാണിയൂർ തുടങ്ങിയ പ്രദേശങ്ങളാണ് ഓഫീസിന്റെ പരിധിയിൽ വരുന്നത്. ഈ മേഖലകളിലെ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും വ്യവസായികളും അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനയ്ക്കും മുദ്രപതിപ്പിക്കലിനുമായി പെരുമ്പാവൂരിനെയാണ് ആശ്രയിച്ചിരുന്നത്.
കോലഞ്ചേരിയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ കുന്നത്തുനാട് മേഖലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഫെയർ മീറ്റർ പരിശോധനയും മുദ്രപതിപ്പിക്കലും കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. വ്യാപാരികൾക്കും വ്യവസായികൾക്കും തൂക്ക അളവ് ഉപകരണങ്ങളുടെ പരിശോധനയ്ക്കും മുദ്രപതിപ്പിക്കലിനും സമീപത്തുതന്നെ സൗകര്യം ലഭിക്കും. ലീഗൽ മെട്രോളജി മദ്ധ്യമേഖല ജോയിന്റ് കൺട്രോളർ പി. ശ്രീനിവാസ്, ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ്, എസ്. ബിമൽ, അസിസ്റ്റന്റ് കൺട്രോളർമാരായ കെ.ഡി. നിഷാദ്, കെ.എം. മുഹമ്മദ് ഇസ്മായിൽ, ജില്ലാ പഞ്ചായത്ത് അംഗം സുജിത് പോൾ, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
