നാടിന്റെ അഭിമാനമായി മട്ടന്നൂർ പുരസ്കാര ജേതാക്കൾക്ക് വിമാനത്താവളത്തിൽ വരവേൽപ്പ്

ഏറ്റവും മികച്ച ശുചിത്വ നഗരത്തിനുള്ള സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർക്കും സംഘത്തിനും മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.

നാടിന്റെ അഭിമാനമായി മട്ടന്നൂർ പുരസ്കാര ജേതാക്കൾക്ക് വിമാനത്താവളത്തിൽ വരവേൽപ്പ്
രാഷ്ട്രപതിയിൽ നിന്നും സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്കാരം സ്വീകരിച്ച് തിരികെ എത്തിയ മട്ടന്നൂർ നഗരസഭ അധികൃതർക്ക് കണ്ണൂർ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
നാടിന്റെ അഭിമാനമായി മട്ടന്നൂർ പുരസ്കാര ജേതാക്കൾക്ക് വിമാനത്താവളത്തിൽ വരവേൽപ്പ്
നാടിന്റെ അഭിമാനമായി മട്ടന്നൂർ പുരസ്കാര ജേതാക്കൾക്ക് വിമാനത്താവളത്തിൽ വരവേൽപ്പ്

സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്കാരം; മട്ടന്നൂർ നഗരസഭാ അധികൃതർക്ക് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം

കണ്ണൂർ:  ഏറ്റവും മികച്ച ശുചിത്വ നഗരത്തിനുള്ള 'സ്വച്ഛ് സിറ്റി ഓഫ് കേരള' പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ മട്ടന്നൂർ നഗരസഭാ അധികൃതർക്ക് മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീതയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. വിമാനത്താവളത്തിലെത്തിയ സംഘത്തെ ജനപ്രതിനിധികളും നഗരസഭാ അധികൃതരും ചേർന്ന് സ്വീകരിച്ചു.

പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ഡൽഹിയിലെത്തിയ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. മജീദ്, സെക്രട്ടറി എച്ച് സിമി, ക്ലീൻ സിറ്റി മാനേജർ പി ഷൈൻ, ജോസ്, സ്വച്ഛ് സർവേക്ഷൺ നോഡൽ ഓഫീസർ കെ. എം പ്രസാദ് എന്നിവർക്കാണ് സ്വീകരണം നൽകിയത്.

മുൻ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ദാവാരി മുസ്തഫ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഗണേശൻ, മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, ഗ്രീൻ ഫോഴ്‌സ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.