ശശി തരൂരിന്റെ പ്രതികരണം കോൺഗ്രസ് ചർച്ചയാകുന്നു
തിരുവനന്തപുരത്തെ ബിജെപി വിജയംതരൂരിന്റെ പ്രതികരണവും കോൺഗ്രസ് വിമർശനവും ചർച്ചയാകുന്നു
തിരുവനന്തപുരത്തെ ബിജെപി വിജയം: തരൂരിന്റെ പ്രതികരണവും കോൺഗ്രസ് വിമർശനവും ചർച്ചയാകുന്നു
തിരുവനന്തപുരം കോർപ്പറേഷൻ വിജയം: ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ; പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി അവലോകന പോസ്റ്റ്.
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം തലസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചനയാണെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ബിജെപിയെ അഭിനന്ദിച്ചുകൊണ്ടുള്ള തരൂരിന്റെ സമൂഹമാധ്യമത്തിലെ പ്രതികരണം ശ്രദ്ധേയമായി.
തലസ്ഥാനത്ത് എൽഡിഎഫ് ഭരണമാറ്റത്തിനായി താൻ പ്രചാരണം നടത്തിയെങ്കിലും അതിൻ്റെ ഗുണം ലഭിച്ചത് ബിജെപിക്കാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനത്ത് മികച്ച വിജയം നേടിയ യുഡിഎഫിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഈ പോസ്റ്റിന് പിന്നാലെ കോൺഗ്രസിൻ്റെ ഇപ്പോഴത്തെ അവസ്ഥയെ വിമർശിക്കുന്ന ഒരു അവലോകനം തരൂർ തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി.
കോൺഗ്രസ് ദിശാബോധമില്ലാത്ത പ്രതിപക്ഷം: തരൂർ
കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി എന്നും വെറും പ്രതിപക്ഷമായി മാത്രം മാറുന്നു എന്നുമാണ് തരൂർ പങ്കുവെച്ച അവലോകനത്തിലെ പ്രധാന വിമർശനം. ഒരു ബദൽ നയം മുന്നോട്ട് വെക്കാതെ 'എതിർപ്പ്' മാത്രമായി പാർട്ടി മാറുന്നു എന്നും നിരീക്ഷണമുണ്ട്
കൂടാതെ, പാവങ്ങളുടെ മിശിഹ ആകാൻ ശ്രമിച്ച കോൺഗ്രസ് ബിജെപിക്ക് മുന്നിൽ പരാജയപ്പെട്ടു എന്നും അവലോകനത്തിൽ പറയുന്നു

