എറണാകുളം ബോട്ട് ജെട്ടി അത്യാധുനിക രീതിയിൽ നവീകരിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്

എറണാകുളം ബോട്ട് ജെട്ടിയും വാച്ച് ടവറും അത്യാധുനിക രീതിയിൽ നവീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. പദ്ധതിയിലൂടെ ടൂറിസം സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തും.

എറണാകുളം ബോട്ട് ജെട്ടി അത്യാധുനിക രീതിയിൽ നവീകരിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്
ടൂറിസം വകുപ്പ് മന്ത്രി പി.സി  വിഷ്ണുനാഥ് എറണാകുളം ബോട്ട് ജെട്ടി സന്ദർശിക്കുന്നു.
എറണാകുളം ബോട്ട് ജെട്ടി അത്യാധുനിക രീതിയിൽ നവീകരിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്
എറണാകുളം ബോട്ട് ജെട്ടി അത്യാധുനിക രീതിയിൽ നവീകരിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്

എറണാകുളം ബോട്ട് ജെട്ടി അത്യാധുനിക രീതിയിൽ നവീകരിക്കും; ടൂറിസം സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

എറണാകുളം: വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന എറണാകുളം ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. പ്രദേശം നേരിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. ടി.ജെ. വിനോദ് എം.എൽ.എ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പിന്റെ അടിയന്തര നടപടി.

​2004-ൽ നിർമ്മിച്ച ബോട്ട് ജെട്ടിയും വാച്ച് ടവറും വർഷങ്ങളായിട്ടും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിച്ചിരുന്നില്ല. ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിൽ മനോഹരമായ റസ്റ്റോറന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ സജ്ജീകരിക്കും. കൂടാതെ, ഉപയോഗിക്കാതെ കിടക്കുന്ന വാച്ച് ടവറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

​പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ മേയറുമായി പ്രത്യേക ചർച്ച നടത്തും. വാട്ടർ മെട്രോയുടെ പുതിയ ജെട്ടി കൂടി ഉടൻ ഇവിടെ നിലവിൽ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ, ഫോർട്ട് കൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും. ബോട്ട് ജെട്ടി നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സന്ദർശനത്തിൽ ടി.ജെ. വിനോദ് എം.എൽ.എ, കൗൺസിലർ കൃഷ്ണകുമാർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.