ചെല്ലാനത്ത് കടലാക്രമണ രൂക്ഷം കണ്ണമാലി മേഖല സന്ദർശിച്ച് മന്ത്രി റോജി എം. ജോൺ

ശക്തമായ മഴയിലും കടലാക്രമണത്തിലും ദുരിതമനുഭവിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി മേഖല മന്ത്രി റോജി എം. ജോൺ സന്ദർശിച്ചു. കടൽഭിത്തി നിർമ്മാണത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചു.

ചെല്ലാനത്ത് കടലാക്രമണ രൂക്ഷം കണ്ണമാലി മേഖല സന്ദർശിച്ച് മന്ത്രി റോജി എം. ജോൺ
കടൽക്ഷോഭം രൂക്ഷമായ കണ്ണമാലി പുത്തൻപള്ളി ഭാഗത്ത് മന്ത്രി  റോജി എം ജോൺ സന്ദർശിക്കുന്നു,മുഹമ്മദ് ഷിയാസ് എംഎൽഎ സമീപം
ചെല്ലാനത്ത് കടലാക്രമണ രൂക്ഷം കണ്ണമാലി മേഖല സന്ദർശിച്ച് മന്ത്രി റോജി എം. ജോൺ
ചെല്ലാനത്ത് കടലാക്രമണ രൂക്ഷം കണ്ണമാലി മേഖല സന്ദർശിച്ച് മന്ത്രി റോജി എം. ജോൺ

ചെല്ലാനത്ത് കടലാക്രമണ രൂക്ഷം; കണ്ണമാലി മേഖല സന്ദർശിച്ച് മന്ത്രി റോജി എം. ജോൺ

കൊച്ചി: ശക്തമായ മഴയിലും കടലാക്രമണത്തിലും ദുരിതമനുഭവിക്കുന്ന എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി മേഖലയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സന്ദർശനം നടത്തി. ജില്ലയുടെ ചുമതലയുള്ള മന്ത്രി നേരിട്ടെത്തിയാണ് പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയത്.

​ചെറിയകടവ് (വാർഡ് 5), കമ്പനിപടി (വാർഡ് 6), കണ്ണമാലി (വാർഡ് 9), പുത്തൻതോട് (വാർഡ് 10) എന്നീ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ മന്ത്രി, ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. കടലാക്രമണ വിഷയത്തിന് ശാശ്വത പരിഹാരമാണ് ജനങ്ങൾക്ക് ആവശ്യമെന്നും അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​മുഖ്യമന്ത്രിയും ജലസേചന വകുപ്പ് മന്ത്രിയും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും, കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടികളിലേക്ക് എത്രയും വേഗം സർക്കാർ കടക്കുമെന്നും മന്ത്രി റോജി എം. ജോൺ അറിയിച്ചു. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ ഇതിനകം തന്നെ നടത്തിക്കൊണ്ടിരിക്കുകയാണ്.

​നിരവധിയാളുകളെ താത്കാലികമായി പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും മുൻഗണന നൽകിയാണ് തുടർനടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​സന്ദർശന വേളയിൽ കൊച്ചി എം.എൽ.എ മുഹമ്മദ് ഷിയാസും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നുണ്ട്.