​ഹോർട്ടികൾച്ചർ മിഷൻ ധനസഹായം

​ഹോർട്ടികൾച്ചർ മിഷൻ ധനസഹായം കർഷകർക്കും സംരംഭകർക്കും അപേക്ഷിക്കാം ​

​ഹോർട്ടികൾച്ചർ മിഷൻ ധനസഹായം
​ഹോർട്ടികൾച്ചർ മിഷൻ

​ഹോർട്ടികൾച്ചർ മിഷൻ ധനസഹായം: കർഷകർക്കും സംരംഭകർക്കും അപേക്ഷിക്കാം

​കൊച്ചി: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്ന വിവിധ കൃഷി-അനുബന്ധ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കൃഷി മേഖലയിലെ ആധുനികവൽക്കരണവും വിളവെടുപ്പാനന്തര പരിപാലനവും ലക്ഷ്യമിട്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

​ഫാം ഗേറ്റ് പാക്ക് ഹൗസുകൾ, പ്രൈമറി/മിനിമൽ പ്രോസസ്സിംഗ് യൂണിറ്റുകൾ, റീഫർ വാനുകൾ, കോൾഡ് ചേമ്പറുകൾ, കോൾഡ് റൂമുകൾ, സോളാർ ഡ്രയറുകൾ, ചെറുകിട-ഹൈടെക് നഴ്സറികൾ എന്നിവക്കാണ് പ്രോജക്ട് അടിസ്ഥാനത്തിൽ സഹായം ലഭിക്കുക. ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച 'ക്രെഡിറ്റ് ലിങ്ക്ഡ് ബാക്ക് എൻഡഡ്' സബ്‌സിഡി രീതിയിലാണ് ഇതിൽ ധനസഹായം അനുവദിക്കുന്നത്.

​കൂടാതെ, ഉന്തുവണ്ടികൾ, ആന്റി ബേർഡ്-ആന്റി ഹയിൽ നെറ്റുകൾ, പോളി ഹൗസ്, മഴമറ, തണൽവല മറകൾ തുടങ്ങിയ സംരക്ഷിത കൃഷി രീതികൾക്കും ആനുകൂല്യങ്ങൾ ലഭ്യമാണ്. ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഫാൻ ആൻഡ് പാഡ് സിസ്റ്റം, ഹൈഡ്രോപോണിക്സ്, എറോപോണിക്സ്, സെൻസർ ബേസ്ഡ് ഓട്ടോമേഷൻ സിസ്റ്റംസ്, ജലസംഭരണികൾ എന്നിവക്കും സാമ്പത്തിക സഹായം നൽകും.

​താൽപ്പര്യമുള്ളവർ അപേക്ഷകൾ അതത് കൃഷിഭവനുകളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കുമായി www.nhm.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.