നെടുമ്പാശ്ശേരിയിൽ രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ
ആവണംകോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നുകളുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
നെടുമ്പാശ്ശേരിയിൽ രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ
നെടുമ്പാശ്ശേരി: ആവണംകോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നുകളുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവത്തുശ്ശേരി മദ്രസ പറമ്പിൽ വീട്ടിൽ ഷനൂബ് (32), പുറയാർ കാട്ടുകണ്ടത്തിൽ വീട്ടിൽ മുഹമ്മദ് റസൽ (36) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് ആവണംകോട് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാറിലിരിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇവരിൽ നിന്ന് 5.605 ഗ്രാം എംഡിഎംഎ, 8.252 ഗ്രാം കഞ്ചാവ്, ചെറിയ ഡപ്പിയിലാക്കി സൂക്ഷിച്ച 2.860 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. വിൽപനയ്ക്കായി എത്തിച്ചതാണ് ഈ ലഹരിമരുന്നുകളെന്ന് പോലീസ് സംശയിക്കുന്നു.
ഡി.വൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐ എസ്.എസ്. ശ്രീലാൽ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
