ലഹരിക്കെതിരെ കായികക്കരുത്ത് മൂവാറ്റുപുഴയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്റ്റംബർ 4 ന്
ലഹരിയോട് നോ, കായികരംഗത്തോട് യെസ് എന്ന സന്ദേശവുമായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമറ്റത്ത് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജ് ഉദ്ഘാടനം ചെയ്യും.
ലഹരിക്കെതിരെ കായികരംഗം പെരുമറ്റത്ത് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
മൂവാറ്റുപുഴ: 'ലഹരിക്കെതിരെ കായികരംഗം' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പ്രചരണാർത്ഥം ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന സന്ദേശവുമായി സെപ്റ്റംബർ 5 മുതൽ 8 വരെ കേരളത്തിലുടനീളം നടക്കുന്ന സ്പോർട്സ് മാരത്തോണിന്റെ ഭാഗമായാണ് പരിപാടി.
മൂവാറ്റുപുഴ സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 4-ന് വൈകിട്ട് 7 മണിക്ക് പെരുമറ്റം ക്ലബ്ബ് 36 ഇൻഡോർ കോർട്ടിൽ വച്ചാണ് ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ലഹരിമുക്ത സമൂഹസൃഷ്ടിക്കായി പൊതുജന പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ നിരവധി ടീമുകൾ മാറ്റുരയ്ക്കും.
പറവൂർ ചിറ്റാറ്റുകരയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക് 
