മായയെ തേടി മന്ത്രി ഡോ. ആർ. ബിന്ദു എത്തി സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി സ്നേഹാദരം.

ഭിന്നശേഷി കലോത്സവത്തിൽ സാഹിത്യ പുരസ്കാരം നേടിയ മായ ബാലകൃഷ്ണന് മന്ത്രി ഡോ. ആർ. ബിന്ദു നേരിട്ടെത്തി അവാർഡ് കൈമാറി. അതിജീവനത്തിന്റെ കഥ പറയുന്ന മായയുടെ വിശേഷങ്ങൾ.

മായയെ തേടി മന്ത്രി ഡോ. ആർ. ബിന്ദു എത്തി സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി സ്നേഹാദരം.
മായയെ തേടി മന്ത്രി ഡോ. ആർ. ബിന്ദു എത്തി സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി സ്നേഹാദരം.
മായയെ തേടി മന്ത്രി ഡോ. ആർ. ബിന്ദു എത്തി സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി സ്നേഹാദരം.

അക്ഷരങ്ങൾ തൊട്ട അതിജീവനം; മായയെ തേടി മന്ത്രിയെത്തി, സ്നേഹത്തിന്റെ പുരസ്കാരവുമായി

​കൊച്ചി: കത്തുകളിലൂടെ മായ പങ്കുവെച്ച സങ്കടം മന്ത്രിയുടെ മനസ്സ് തൊട്ടു. തളർന്നുപോയ ശരീരത്തെ സാഹിത്യം കൊണ്ട് അതിജീവിച്ച മായ ബാലകൃഷ്ണന്, സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. 35 വർഷമായി ശയ്യാവലംബിയായി കഴിയുന്ന അങ്കമാലി നായത്തോട് സ്വദേശി മായയുടെ വസതിയിൽ വെച്ചാണ് ഹൃദ്യമായ ഈ ചടങ്ങ് നടന്നത്.

​സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'സവിശേഷം' ഭിന്നശേഷി കലോത്സവത്തിലെ കവിതാ മത്സരത്തിൽ മായയുടെ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന സമാഹാരത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മായയ്ക്ക് കഴിഞ്ഞിരുന്നില്ല. പുരസ്കാരം നേരിട്ട് ഏറ്റുവാങ്ങാനുള്ള തന്റെ ആഗ്രഹം കത്തിലൂടെ അറിയിച്ച മായയുടെ അഭ്യർത്ഥന പരിഗണിച്ചാണ് മന്ത്രി നേരിട്ടെത്തിയത്.

​"മായയുടെ സർഗ്ഗശേഷി അത്ഭുതപ്പെടുത്തുന്നത്" - മന്ത്രി ഡോ. ആർ. ബിന്ദു

നാല് ചുവരുകൾക്കുള്ളിലും അതീവ സംവേദനക്ഷമതയോടെയും കരുത്തോടെയും കവിതകൾ രചിക്കുന്ന മായയുടെ സർഗ്ഗശേഷി അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാർക്കായി ചരിത്രത്തിലാദ്യമായാണ് സാഹിത്യ മത്സരങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തിയതെന്നും, ആ പ്രഥമ പുരസ്കാരം മായയെപ്പോലൊരു പ്രതിഭയ്ക്ക് നേരിട്ട് നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. പതിനായിരം രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

​സ്വപ്നതുല്യം ഈ നിമിഷമെന്ന് മായ

തന്റെ എഴുത്തിന് ലഭിക്കുന്ന ആദ്യത്തെ ഔദ്യോഗിക അംഗീകാരമാണിതെന്ന് മായ ബാലകൃഷ്ണൻ പറഞ്ഞു. ഇതിനുമുമ്പ് ലഭിച്ച പുരസ്കാരങ്ങൾ പോസ്റ്റൽ വഴിയോ പ്രതിനിധികൾ വഴിയോ ആണ് കൈപ്പറ്റിയിരുന്നത്. ആദ്യമായാണ് ഒരു പുരസ്കാരം നേരിട്ട് സ്വീകരിക്കുന്നത്. തന്റെ അപേക്ഷ പരിഗണിച്ച് വീട്ടിലെത്തിയ മന്ത്രിയോടുള്ള നന്ദിയും മായ പങ്കുവെച്ചു.

​റുമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി കിടപ്പിലായ മായ, സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെയാണ് തന്റെ സർഗ്ഗയാത്ര തുടരുന്നത്. 'തുടികൊട്ട്', 'നിഷ്കാസിതരുടെ ആരൂഢം', 'മായക്കാലം' തുടങ്ങി നിരവധി ശ്രദ്ധേയമായ രചനകൾ മായയുടേതായുണ്ട്.

​ചടങ്ങിൽ അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്താ പോൾ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി രാവുണ്ണി മാഷ്, ഡോ. അജയ് നാരായണൻ, വാർഡ് കൗൺസിലർ ഡെൻസി ടോണി തുടങ്ങിയവർ പങ്കെടുത്തു