ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ഓഗസ്റ്റ് 20 ന് തീയേറ്ററുകളിലേക്ക് പുത്തൻ പോസ്റ്റർ പുറത്തുവിട്ടു

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഐ ആം ഗെയിം ഓഗസ്റ്റ് 20 ന് തീയേറ്ററുകളിലെത്തും. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്തുവിട്ടു.

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ഓഗസ്റ്റ് 20 ന് തീയേറ്ററുകളിലേക്ക് പുത്തൻ പോസ്റ്റർ പുറത്തുവിട്ടു
സിനിമ പോസ്റ്റർ

​അതീവ സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ; ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ 'ഐ ആം ഗെയിം' ഓണം റിലീസായി തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം "ഐ ആം ഗെയിം"ൻ്റെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖറിനെ അതീവ സ്റ്റൈലിഷ്, മാസ്സ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും.

​മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ആർഡിഎക്സി'ന് (RDX) ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ നാല്പതാം ചിത്രവും ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നുമായാണ് 'ഐ ആം ഗെയിം' അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്.

​തെന്നിന്ത്യയിലുടനീളം ചിത്രീകരണം; വമ്പൻ താരനിര

​തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്ക് സമൂഹ മാധ്യമങ്ങളിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചിരുന്നത്.

​ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

​അണിയറ പ്രവർത്തകർ

​വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്:

​സംഗീതം: ജേക്സ് ബിജോയ്

​ആക്ഷൻ കൊറിയോഗ്രഫി: അൻപറിവ് മാസ്റ്റേഴ്സ്

​ഛായാഗ്രഹണം: ജിംഷി ഖാലിദ്

​എഡിറ്റിംഗ്: ചമൻ ചാക്കോ

​പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി

​ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി

​പ്രൊഡക്ഷൻ ഹെഡ്: സുജോയ് ജെയിംസ്, ദേവദേവൻ

​മേക്കപ്പ്: റോണക്സ് സേവ്യർ

​കോസ്റ്റ്യൂം: മഷർ ഹംസ

​പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ

​അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ

​ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ

​VFX: തൗഫീഖ് - എഗ്‌വൈറ്റ്

​സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ (സൗണ്ട് മിക്സ്: കണ്ണൻ ഗണപത്)

​പോസ്റ്റർ ഡിസൈൻ: ടെൻ പോയിന്റ്

​സ്റ്റിൽസ്: എസ് ബി കെ

​മാർക്കറ്റിംഗ് ഹെഡ്: വിജിത് വിശ്വനാഥൻ