​കന്നഡ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 45 ട്രെയ്‌ലർ പുറത്തിറങ്ങി

​കന്നഡ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 45 ട്രെയ്‌ലർ പുറത്തിറങ്ങി ഡിസംബർ 25-ന് ആഗോള റിലീസ്

​കന്നഡ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 45 ട്രെയ്‌ലർ പുറത്തിറങ്ങി
​കന്നഡ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം

​കന്നഡ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം "45" ട്രെയ്‌ലർ പുറത്തിറങ്ങി; ഡിസംബർ 25-ന് ആഗോള റിലീസ്

​ബെംഗളൂരു: കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം "45" ൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് "45".

​സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 25-ന് ചിത്രം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ അഞ്ച് ഭാഷകളിലായി ആഗോള റിലീസിനെത്തും. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകൻ അർജുൻ ജന്യ തന്നെയാണ്.

​ഫാൻ്റസി, ആക്ഷൻ, ഇമോഷൻ എന്നിവ കോർത്തിണക്കിയ ഒരു സമ്പൂർണ്ണ മാസ് സ്റ്റൈലിഷ് എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയ്‌ലർ സൂചന നൽകുന്നു. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ഹൈലൈറ്റ്. ഗംഭീര ലുക്കിലാണ് പ്രധാന താരങ്ങളെ ട്രെയ്‌ലറിൽ അവതരിപ്പിച്ചിട്ടുള്ളത്. കന്നഡ സിനിമയിൽ ഇതുവരെ കാണാത്ത ദൃശ്യാനുഭവവും മേക്കിംഗും ചിത്രം ഉറപ്പാക്കുന്നു.

​ചിത്രത്തിലെ 'ആഫ്രോ തപാംഗ്' എന്ന വീഡിയോ ഗാനം അടുത്തിടെ പുറത്തിറങ്ങുകയും സമൂഹ മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നേരത്തെ പുറത്തുവിട്ട ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വമ്പൻ ആക്ഷൻ രംഗങ്ങളും, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും, അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും നൽകുന്ന ഒരു ദൃശ്യവിസ്മയമായിരിക്കും "45" എന്ന പ്രതീക്ഷയാണ് ടീസറും ട്രെയ്‌ലറും നൽകുന്നത്.

​മലയാള ചിത്രങ്ങളായ ടർബോ, കൊണ്ടൽ എന്നിവയിലൂടെയും കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ ഗരുഡ ഗമന വൃഷഭ വാഹന, ടോബി എന്നിവയിലൂടെയും കേരളത്തിൽ ജനപ്രിയനായ രാജ് ബി ഷെട്ടിയുടെ സാന്നിധ്യം കേരളത്തിലെ പ്രേക്ഷകർക്കിടയിൽ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നു. ജയിലർ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവരാജ് കുമാർ, കൂലി, സൺ ഓഫ് സത്യമൂർത്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഉപേന്ദ്ര എന്നിവരുടെ കൂട്ടുകെട്ട് "45" നെ ഒരു ആകാംഷാഭരിതമായ പാൻ ഇന്ത്യൻ റിലീസാക്കി മാറ്റുന്നു.

​അണിയറപ്രവർത്തകർ:

​ഛായാഗ്രഹണം: സത്യ ഹെഗ്‌ഡെ

​സംഗീതം: അർജുൻ ജന്യ

​എഡിറ്റിംഗ്: കെ എം പ്രകാശ്

​നൃത്തസംവിധാനം: ചിന്നി പ്രകാശ്, ബി ധനഞ്ജയ്

​സംഭാഷണങ്ങൾ: അനിൽ കുമാർ

​സ്റ്റണ്ട്സ്: ഡോ. കെ. രവിവർമ്മ, ജോളി ബാസ്റ്റിയൻ, ഡിഫറന്റ് ഡാനി, ചേതൻ ഡിസൂസ

​കലാസംവിധാനം: മോഹൻ പണ്ഡിറ്റ്