അഖണ്ഡ 2 താണ്ഡവം ഡിസംബർ 12 ന് ആഗോള റിലീസിന്

നന്ദമൂരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2: താണ്ഡവം' ഡിസംബർ 12 ന് ആഗോള റിലീസിന് ​തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ബഡ്ജറ്റ് ചിത്രം

അഖണ്ഡ 2  താണ്ഡവം ഡിസംബർ 12 ന് ആഗോള റിലീസിന്
നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ 2 താണ്ഡവം ഡിസംബർ 12 ന് ആഗോള റിലീസിന്

നന്ദമൂരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2: താണ്ഡവം' ഡിസംബർ 12 ന് ആഗോള റിലീസിന്

​തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "അഖണ്ഡ 2: താണ്ഡവം" പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഡിസംബർ 12 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ഡിസംബർ 11 ന് നടക്കുന്ന പ്രീമിയർ ഷോകളോടെ ചിത്രത്തിന്റെ ആഗോള പ്രദർശനം ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു.

​നേരത്തെ ഡിസംബർ 5-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സാങ്കേതികപരമായ കാരണങ്ങളാൽ തീയതി മാറ്റുകയായിരുന്നു. ബോയപതി ശ്രീനുവും നന്ദമൂരി ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇവരുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ചയായാണ് ഈ പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്.

​ബ്രഹ്മാണ്ഡ കാൻവാസിൽ 'അഖണ്ഡ 2'

​14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോൻ ആണ് നായികാ വേഷം ചെയ്യുന്നത്. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ, ഗംഭീരമായ ആക്ഷൻ, ഡ്രാമ, ഇമോഷൻ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.

​ചിത്രത്തിന്റെ ട്രെയ്‌ലർ, ടീസർ, 'ബ്ലാസ്റ്റിംഗ് റോർ' വീഡിയോ എന്നിവ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ, ഡ്രാമ എന്നിവക്കൊപ്പം സനാതന ഹിന്ദു ധർമ്മവുമായി ബന്ധപ്പെട്ട കഥാ സന്ദർഭങ്ങൾ കൂടി ഉൾപ്പെടുന്ന കഥാഗതി പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. തമൻ എസിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്.

​ബാലകൃഷ്ണയുടെ ഡബിൾ റോൾ

​രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നന്ദമൂരി ബാലകൃഷ്ണ ഈ ചിത്രത്തിൽ എത്തുന്നത്. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസിയുടെ കഥാപാത്രമാണ് ചിത്രത്തിലെ പ്രധാന ആകർഷണം. അദ്ദേഹത്തിന്റെ തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായിരിക്കും.

​ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ ആദി പിന്നിസെട്ടിയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ഹർഷാലി മൽഹോത്ര, കബീർ സിങ്, അച്ച്യുത്‌ കുമാർ എന്നിവരും പ്രധാന താരനിരയിലുണ്ട്.

​തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും