മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ കനത്ത മഴയെ തുടർന്ന് റദ്ദാക്കി
ചാലിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കോഴിക്കോട് കോടഞ്ചേരിയിൽ നടക്കേണ്ടിയിരുന്ന മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ ഇന്നത്തേക്ക് റദ്ദാക്കി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ കനത്ത മഴയെ തുടർന്ന് റദ്ദാക്കി
കോഴിക്കോട് : കനത്ത മഴയിൽ ചാലിപ്പുഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇന്നത്തെ (ശനി) മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ റദ്ദാക്കിയതായും ഫയർ ആൻഡ് സേഫ്റ്റിയുടെ നിർദ്ദേശപ്രകാരം താരങ്ങളെയും കയാക്കിങ് ഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ് എന്നിവർ അറിയിച്ചു. പുലിക്കയത്തുനിന്ന് കയാക്കിങ് സെന്ററിന്റെ ഭാഗത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്നും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
