45 മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ

ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി ചിത്രം 45 മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ വിതരണം വേഫെറർ ഫിലിംസ്. ​

45 മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ
45 മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ

ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി ചിത്രം '45'; മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ; വിതരണം വേഫെറർ ഫിലിംസ്.

​കൊച്ചി: കന്നഡ സിനിമയിലെ വമ്പൻ താരനിര ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം "45"-ന്റെ മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ എത്തിക്കുന്നത്.

​ഡിസംബർ 25-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ കന്നഡ പതിപ്പിന് കർണാടകയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഫാന്റസി ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ബ്രഹ്മാണ്ഡമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 'സൂ ഫ്രം സോ' എന്ന കന്നഡ ഹിറ്റ് ചിത്രത്തിന് ശേഷം വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന കന്നഡ ചിത്രം കൂടിയാണിത്.

​അർജുൻ ജന്യ ആദ്യമായി സംവിധായകനാകുന്ന ഈ ചിത്രം സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. രമേശ് റെഡ്ഡിയും ഉമ രമേശ് റെഡ്ഡിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അർജുൻ ജന്യ തന്നെയാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. സത്യ ഹെഗ്‌ഡെ ഛായാഗ്രഹണവും കെ.എം. പ്രകാശ് എഡിറ്റിംഗും നിർവഹിക്കുന്നു. കേരളത്തിൽ വലിയ ആരാധകരുള്ള രാജ് ബി ഷെട്ടി, ശിവരാജ് കുമാർ, ഉപേന്ദ്ര എന്നിവരുടെ സാന്നിധ്യം മലയാള പതിപ്പിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.