നാല്പതുകളിലെ പ്രണയം: രമേശ് എസ് മകയിരം ചിത്രം ഫെബ്രുവരി 13 ന് റിലീസ് ചെയ്യുന്നു

രമേശ് എസ് മകയിരം സംവിധാനം ചെയ്യുന്ന നാല്പതുകളിലെ പ്രണയം ഫെബ്രുവരി 13 ന് തിയേറ്ററുകളിൽ. മൂന്ന് സ്ത്രീകളിലൂടെയുള്ള ഒരു എഴുത്തുകാരന്റെ ജീവിതയാത്ര പറയുന്ന മ്യൂസിക്കൽ മൂവി.

നാല്പതുകളിലെ പ്രണയം: രമേശ് എസ് മകയിരം ചിത്രം ഫെബ്രുവരി 13 ന് റിലീസ് ചെയ്യുന്നു
നാല്പതുകളിലെ പ്രണയം: രമേശ് എസ് മകയിരം ചിത്രം ഫെബ്രുവരി 13-ന് റിലീസ് ചെയ്യുന്നു

നാല്പതുകളിലെ പ്രണയം' ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്; പ്രണയവും സംഗീതവും കോർത്തിണക്കി രമേശ് എസ്. മകയിരം ചിത്രം.

​കൊച്ചി: നടനും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ്. മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത 'നാല്പതുകളിലെ പ്രണയം' (Love in Forties) ഫെബ്രുവരി 13-ന് പ്രദർശനത്തിനെത്തുന്നു. ഒരു എഴുത്തുകാരനും പബ്ലിഷറുമായ വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്ന് സ്ത്രീകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണിത്.

​മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ്. മകയിരം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശ വാസുദേവൻ നായർ, ജെറി ജോൺ, കുടശ്ശനാട് കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധർ കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

​ഗാനങ്ങൾക്കും സംഗീതത്തിനും ഏറെ മുൻതൂക്കമുള്ള ചിത്രത്തിൽ ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ തുടങ്ങിയ പ്രമുഖ ഗായകർ അണിനിരക്കുന്നു. ഗിരീഷ് നാരായണനാണ് സംഗീത സംവിധാനം. എസ്. ജയൻദാസ് ഛായാഗ്രഹണവും ലിനോയ് വർഗീസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. എസ്.എഫ്.സി ആർട്സ് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.