എബ്രിഡ് ഷൈൻ ചിത്രം സ്പാ ഫെബ്രുവരി 13 ന് റിലീസ്
ചിരിയുടെ പുതിയ ലോകവുമായി ഒരു ഹ്യൂമർ എന്റർടൈനർ 1983 ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം
എബ്രിഡ് ഷൈനിന്റെ 'സ്പാ' ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്; ചിരിയുടെ പുതിയ ലോകവുമായി ഒരു ഹ്യൂമർ എന്റർടൈനർ
കൊച്ചി: '1983', 'ആക്ഷൻ ഹീറോ ബിജു' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "സ്പാ" ഫെബ്രുവരി 13-ന് പ്രദർശനത്തിനെത്തുന്നു. ഒരു സ്പാ സെന്ററിനെ കേന്ദ്രീകരിച്ച് അവിടെയെത്തുന്ന വ്യത്യസ്ത സ്വഭാവക്കാരായ മനുഷ്യരുടെ ജീവിതവും രസകരമായ സംഭവങ്ങളും ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.
സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ് തുടങ്ങിയവരാണ് പ്രധാന വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നിവയുടെ ബാനറിൽ സജിമോൻ പാറയിലും സഞ്ജു ജെ.യും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ഇഷാൻ ഛബ്രയാണ് സംഗീതം പകരുന്നത്. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ് എന്നിവരുടേതാണ് വരികൾ. സൈബർ സിസ്റ്റം ഓസ്ട്രേലിയ ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുമ്പോൾ, കേരളത്തിൽ സ്പാറയിൽ ആന്റ് ചാരിയറ്റ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്..

