മത്സരപരീക്ഷകളെ നേരിടാൻ തിരുവമ്പാടി സജ്ജം ട്രീ പദ്ധതിയുടെ എൻ.എം.എം.എസ്. പരിശീലനത്തിന് സമാപനം

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ലിന്റോ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കിയ ട്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എൻ.എം.എം.എസ്. സ്‌കോളർഷിപ്പ് പരീക്ഷാ പരിശീലനം സമാപിച്ചു.

മത്സരപരീക്ഷകളെ നേരിടാൻ തിരുവമ്പാടി സജ്ജം ട്രീ പദ്ധതിയുടെ എൻ.എം.എം.എസ്. പരിശീലനത്തിന് സമാപനം
സി.കെ. കാസിം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ട്രീ വിദ്യാഭ്യാസ പദ്ധതിയുടെ പരിശീലനം പരിപാടിയിൽ നിന്ന്

എൻ.എം.എം.എസ്. പരീക്ഷാ പരിശീലനം സമാപിച്ചു പങ്കെടുത്തത് 600-ഓളം വിദ്യാർഥികൾ

​കോഴിക്കോട്: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദേശീയ മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് (NMMS) പരീക്ഷാ പരിശീലനം സമാപിച്ചു. എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ട്രീ' (TREE) വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഒരു മാസം നീണ്ട പരിശീലനത്തിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 600-ഓളം വിദ്യാർഥികളാണ് പങ്കെടുത്തത്.

​മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ദിവസേന രാവിലെയും വൈകുന്നേരവും നടന്ന ഓൺലൈൻ ക്ലാസുകൾക്കും മാസത്തിൽ രണ്ടുതവണ നടന്ന നേരിട്ടുള്ള പരിശീലനത്തിനും വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകി. മാതൃകാ പരീക്ഷകൾ, പ്രത്യേക പരിശീലന സെഷനുകൾ, വ്യക്തിഗത മാർഗനിർദേശം, ഗ്രൂപ്പ് പഠനം, സൗജന്യ പഠനസാമഗ്രികളുടെ വിതരണം എന്നിവ പരിശീലനത്തിന്റെ ഭാഗമായി ഉറപ്പാക്കിയിരുന്നു.

​തുടർന്ന് നടന്ന സംവാദ പരിപാടിയിൽ എം.എൽ.എ. വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. വരാനിരിക്കുന്ന മറ്റ് മത്സരപരീക്ഷകളെയും ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചത്. ട്രീ കോ-ഓർഡിനേറ്റർ ടി.പി. അബൂബക്കർ, നസീബ് ഉള്ളാട്ടിൽ, ഫാസിൽ ഇല്ലക്കണ്ടി, ഇഹാബ് കാരക്കുറ്റി എന്നിവർ ചടങ്ങിൽ സംസാരിച്ചു.