കൊച്ചിയിൽ ഗ്രാമോദയ ലോഞ്ച് എക്‌സ്‌പോയ്ക്ക് തുടക്കമായി രാജ്യത്തെ ആദ്യ ഗ്രാമീണ ഇ കൊമേഴ്‌സ് വിപണിക്ക് വൻ സ്വീകാര്യത ഹൈബി ഈഡൻ എം.പി

ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെയും AI ശക്തിയിലൂടെയും ശാക്തീകരിക്കുന്ന രാജ്യത്തെ ആദ്യ ഗ്രാമീണ ഇ കൊമേഴ്‌സ് എക്‌സ്‌പോയ്ക്ക് എറണാകുളത്ത് തുടക്കമായി

കൊച്ചിയിൽ ഗ്രാമോദയ ലോഞ്ച് എക്‌സ്‌പോയ്ക്ക് തുടക്കമായി രാജ്യത്തെ ആദ്യ ഗ്രാമീണ ഇ കൊമേഴ്‌സ് വിപണിക്ക് വൻ സ്വീകാര്യത ഹൈബി ഈഡൻ എം.പി
​നാട്ടിൻപുറത്തെ നന്മകളുമായി കൊച്ചിയിൽ ഗ്രാമോദയ ലോഞ്ച് എക്സ്പോ; ഉദ്ഘാടനം ചെയ്ത് ഹൈബി ഈഡൻ എം.പി
കൊച്ചിയിൽ ഗ്രാമോദയ ലോഞ്ച് എക്‌സ്‌പോയ്ക്ക് തുടക്കമായി രാജ്യത്തെ ആദ്യ ഗ്രാമീണ ഇ കൊമേഴ്‌സ് വിപണിക്ക് വൻ സ്വീകാര്യത ഹൈബി ഈഡൻ എം.പി
കൊച്ചിയിൽ ഗ്രാമോദയ ലോഞ്ച് എക്‌സ്‌പോയ്ക്ക് തുടക്കമായി രാജ്യത്തെ ആദ്യ ഗ്രാമീണ ഇ കൊമേഴ്‌സ് വിപണിക്ക് വൻ സ്വീകാര്യത ഹൈബി ഈഡൻ എം.പി
കൊച്ചിയിൽ ഗ്രാമോദയ ലോഞ്ച് എക്‌സ്‌പോയ്ക്ക് തുടക്കമായി രാജ്യത്തെ ആദ്യ ഗ്രാമീണ ഇ കൊമേഴ്‌സ് വിപണിക്ക് വൻ സ്വീകാര്യത ഹൈബി ഈഡൻ എം.പി
കൊച്ചിയിൽ ഗ്രാമോദയ ലോഞ്ച് എക്‌സ്‌പോയ്ക്ക് തുടക്കമായി രാജ്യത്തെ ആദ്യ ഗ്രാമീണ ഇ കൊമേഴ്‌സ് വിപണിക്ക് വൻ സ്വീകാര്യത ഹൈബി ഈഡൻ എം.പി

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

കൊച്ചി: കരവിരുതിന്‍റെയും കൈപ്പുണ്യത്തിന്‍റെയും ഗ്രാമകാഴ്ചകളുമായി രാജ്യത്തെ ആദ്യ ഗ്രാമീണ ഇ- കൊമേഴ്സ് എക്സ്പോയ്ക്ക് എറണാകുളം ടൗണ്‍ ഹാളില്‍ തുടക്കമായി. വൈവിധ്യങ്ങള്‍ നിറഞ്ഞ ഗ്രാമീണ ഉത്പ്പന്നങ്ങളുടെയും നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ നിറഞ്ഞ ഒട്ടേറെ വിഭവങ്ങളുടെ സമൃദ്ധിയുമായിട്ടാണ് 'ഗ്രാമോദയ ലോഞ്ച് എക്സ്പോ' ആരംഭിച്ചിരിക്കുന്നത്. ഹൈബി ഈഡൻ എം.പി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മേയർ അഡ്വ. അനിൽ കുമാർ (എം. അനിൽകുമാർ), എറണാകുളം ഡി.ഐ.സി ജനറൽ മാനേജർ രാകേഷ്, ഗ്രാംറൈസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒ യുമായ ഡോജോ ജോസ് എന്നിവർ സംസാരിച്ചു.

​ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും (AI), ഓട്ടോമേഷന്റെയും ശക്തിയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസാണ് ഗ്രാമോദയ. കേരളത്തിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകർ, കരകൗശല പ്രവർത്തകർ, കർഷകർ, കുടുംബശ്രീ യൂണിറ്റUnitുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് വിശാലമായ ആഗോള വിപണി ലഭ്യമാക്കുകയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്.

​കൃത്രിമ ബുദ്ധി (AI), ഓട്ടോമേഷൻ സാങ്കേതികവിദ്യകളുടെ പിന്തുണ.

​അത്യാധുനിക CRM (Customer Relationship Management) സംവിധാനം.

​ഡിജിറ്റൽ വെൻഡർ മാനേജ്മെന്റും ഓട്ടോമേറ്റഡ് കമ്മ്യൂണിക്കേഷനും.

​രജിസ്റ്റർ ചെയ്യുന്ന ഓരോ വെൻഡർക്കും ദിവസേനയുള്ള വിപണി വിവരങ്ങൾ, പരിശീലന അറിയിപ്പുകൾ, ബിസിനസ് അവസരങ്ങൾ, ഉൽപ്പന്ന വിപണന നിർദേശങ്ങൾ, ഓർഡർ അപ്ഡേറ്റുകൾ, വിവിധ മാർഗനിർദേശങ്ങൾ എന്നിവ സ്വയമേവ ലഭ്യമാകുന്ന അത്യാധുനിക സംവിധാനമാണ് ഗ്രാമോദയയിൽ ഒരുക്കിയിരിക്കുന്നത്.

​രണ്ട് ദിവസങ്ങളിലായി എറണാകുളം ടൗൺഹാളിൽ നടക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങാനുള്ള സൗകര്യമുണ്ട്. ഇതോടൊപ്പം സന്ദർശകർക്കായി സംഗീത വിരുന്ന്, ആകർഷകമായ സമ്മാനങ്ങൾ ഒളിപ്പിച്ചിട്ടുള്ള നറുക്കെടുപ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രദർശനം ജൂൺ 28-ന് സമാപിക്കും.