വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ എല്ലാവരുടെയും മുന്നേറ്റം ഉറപ്പാക്കണം മന്ത്രി എൻ. ഷംസുദ്ദീൻ
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് വർക്കല ഇടവയിൽ ആരംഭിച്ച സൗജന്യ മത്സരപരീക്ഷ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ എല്ലാവരുടെയും മുന്നേറ്റം ഉറപ്പാക്കണം: മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: എല്ലാ ജനവിഭാഗങ്ങളെയും വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുന്നോട്ടു നയിച്ചാൽ മാത്രമേ രാജ്യം പൂർണ്ണ വികസനം കൈവരിക്കൂ എന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വർക്കല ഇടവയിൽ ആരംഭിച്ച ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള സൗജന്യ മത്സരപരീക്ഷ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച അഞ്ച് പുതിയ കോച്ചിംഗ് സെന്ററുകളിൽ ആദ്യത്തേതാണ് ഇടവയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഗുരുവായൂർ, വെള്ളമുണ്ട, താനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. വിദ്യാഭ്യാസ രംഗത്തും ഉദ്യോഗരംഗത്തും ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും വിവിധ മത്സരപരീക്ഷകൾക്ക് അവരെ പ്രാപ്തരാക്കുകയുമാണ് ഇത്തരം പരിശീലന കേന്ദ്രങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പി.എസ്.സി വിജ്ഞാപനങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശീലന ക്ലാസുകളാണ് ഈ കേന്ദ്രത്തിൽ സൗജന്യമായി നൽകുക. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 24 പരിശീലന കേന്ദ്രങ്ങൾ വഴി പതിനായിരക്കണക്കിന് ചെറുപ്പക്കാർക്ക് സൗജന്യ പരിശീലനം നൽകാൻ സാധിച്ചിട്ടുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും ഈ പദ്ധതിയുടെ പൂർണ്ണ പ്രയോജനം നാടിനു ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ദേവിദാസ് എൻ., ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സഫീർ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാർ, മുൻ ഡയറക്ടർ ഡോ. പി. നസീർ, ജവഹർ പബ്ലിക് സ്കൂൾ മാനേജർ ഫാ. മാത്യൂസ് ചക്കാലക്കൽ തുടങ്ങിയവരും പങ്കെടുത്തു.
അസീസ് നെടുമങ്ങാട് ചിത്രം മോഹനവള്ളി യുടെ ചിത്രീകരണം പൂർത്തിയായി
തേജാ ലക്ഷ്മി സിനിമയിലേക്ക് ശ്രീനാഥ് ഭാസിയുടെ പ്രിയതമൻ ചിത്രീകരണം സെപ്റ്റംബർ 23 ന് ആരംഭിക്കും
ടീനേജ് പ്രണയകഥയുമായി ഇന്ത്യൻ സിനിമയുടെ പുതിയ ചിത്രം സംവിധാനം രോഹിത് ചന്ദ്രശേഖർ
സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും മന്ത്രി കെ. മുരളീധരൻ
വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ എല്ലാവരുടെയും മുന്നേറ്റം ഉറപ്പാക്കണം മന്ത്രി എൻ. ഷംസുദ്ദീൻ
72 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി കൽക്കി 2898 എഡി