വീണാ ജോർജിന്റെ സ്ഥാനാർഥിത്വം നിർണായക സെക്രട്ടേറിയറ്റ് ഇന്ന്

ആറന്മുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും.

വീണാ ജോർജിന്റെ സ്ഥാനാർഥിത്വം നിർണായക സെക്രട്ടേറിയറ്റ് ഇന്ന്
ആറന്മുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും.

വീണാ ജോർജിന്റെ സ്ഥാനാർഥിത്വം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; കുടുംബത്തിന്റെ വിയോജിപ്പ് തള്ളിയേക്കും

​പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജ് വീണ്ടും മത്സരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായ ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. വീണാ ജോർജ് മൂന്നാം തവണയും ജനവിധി തേടുന്നതിൽ ഭർത്താവ് ജോർജ് ജോസഫ് പ്രകടിപ്പിച്ച വിയോജിപ്പ് പാർട്ടി വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

​വിഷയം തോമസ് ഐസക് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ചയായിരുന്നു. ജോർജ് ജോസഫ് പാർട്ടി ജില്ലാ കമ്മിറ്റിയംഗവും സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായതിനാൽ സംസ്ഥാന നേതൃത്വം ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെങ്കിലും, സ്ഥാനാർഥിത്വത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന. ആറന്മുളയിൽ വീണാ ജോർജിന്റെ പേര് മാത്രമാണ് നിലവിൽ പരിഗണനയിലുള്ളത്.

​കഴുത്തിൽ കോളർ ധരിച്ച് വിശ്രമത്തിലായിരുന്ന മന്ത്രി ഇന്നലെ മുതൽ പൊതുപരിപാടികളിൽ സജീവമായിട്ടുണ്ട്. "തനിക്കെതിരെ കള്ളക്കഥകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു" എന്ന് ഇലന്തൂരിലെ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വശങ്ങളിലേക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും മണ്ഡലത്തിൽ സജീവമാകാൻ പാർട്ടി നിർദ്ദേശിച്ചതിനെത്തുടർന്നാണ് മന്ത്രി പരിപാടികളിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയ ടീം അടക്കം സജീവമായത് സ്ഥാനാർഥിത്വത്തിൽ ഉറപ്പ് ലഭിച്ചതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.