കൊലക്കേസ് പ്രതി അജിംസിനെതിരെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു

പെരുമ്പാവൂർ കൊലക്കേസ് പ്രതിയും നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയുമായ അജിംസിനെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു.

കൊലക്കേസ് പ്രതി അജിംസിനെതിരെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
കൊലക്കേസ് പ്രതി അജിംസിനെതിരെ കാപ്പ ചുമത്തി; വിയ്യൂർ ജയിലിലടച്ചു

​പെരുമ്പാവൂരിൽ കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി; അജിംസ് വിയ്യൂർ സെൻട്രൽ ജയിലിൽ

​പെരുമ്പാവൂർ: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് നെടിയാൻ വീട്ടിൽ അജിംസ് (38) നെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.

​പെരുമ്പാവൂർ, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, പിടിച്ചുപറി, മയക്കുമരുന്ന് വില്പന, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിങ്ങനെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

​2024 സെപ്റ്റംബറിൽ പെരുമ്പാവൂരിൽ വെച്ച് ഷംസുദ്ദീൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അജിംസ്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ, കഴിഞ്ഞ ജനുവരിയിൽ പെരുമ്പാവൂരിൽ വീണ്ടും ഒരു കവർച്ചാ കേസിൽ പ്രതിയായതോടെയാണ് കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് സ്വീകരിച്ചത്.

​പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ പ്രവീൺ പ്രകാശ്, ജോബി ജോർജ്ജ്, എ.എസ്.ഐ കെ.ആർ സുധീർ, സി.പി.ഒമാരായ എം.എച്ച് സുധീർ, പി.കെ ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.