ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്

നഹാസ് ഹിദായത് സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഐ ആം ഗെയിം ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 20 ന് തിയേറ്ററുകളിലെത്തും.

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്
സിനിമ പോസ്റ്റർ

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ട്രെയ്‌ലർ പുറത്ത് ആഗോള റിലീസ് ഓഗസ്റ്റ് 20-ന്

കൊച്ചി: മലയാളി പ്രേക്ഷകരും ദുൽഖർ സൽമാൻ ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 'ഐ ആം ഗെയിം' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. 'ആർഡിഎക്സ്' എന്ന മെഗാ ഹിറ്റിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റായാണ് ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ റിലീസായിയെത്തുന്ന ചിത്രം ഈ വരുന്ന ഓഗസ്റ്റ് 20-ന് ഓണം റിലീസായി ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും.

​പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുന്ന ഒരു സ്റ്റൈലിഷ് ആക്ഷൻ എന്റർടൈയ്‌നർ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ചേസ് രംഗങ്ങളുംകൊണ്ട് സമ്പന്നമായ ചിത്രത്തിൽ ഇതുവരെ കാണാത്ത മെഗാ സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. തെന്നിന്ത്യയിലുടനീളം നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയായത്.

​ദുൽഖർ സൽമാന്റെ കരിയറിലെ നാൽപ്പതാം ചിത്രമായി എത്തുന്ന ഈ ആക്ഷൻ ത്രില്ലറിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് തിയേറ്ററുകളിൽ എത്തുക.

​ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ജിംഷി ഖാലിദിന്റെ ക്യാമറയും ട്രെയ്‌ലറിന്റെ പ്രധാന ഹൈലൈറ്റാണ്. അൻപറിവ് മാസ്റ്റേഴ്സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.

​പ്രധാന അണിയറ പ്രവർത്തകർ:

​സംവിധാനം: നഹാസ് ഹിദായത്

​നിർമ്മാണം: ദുൽഖർ സൽമാൻ, ജോം വർഗീസ് (വേഫെറർ ഫിലിംസ്)

​തിരക്കഥ: സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു

​സംഭാഷണം: സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ്

​ഛായാഗ്രഹണം: ജിംഷി ഖാലിദ്

​സംഗീതം: ജേക്സ് ബിജോയ്

​സംഘട്ടനം: അൻപറിവ് മാസ്റ്റേഴ്സ്

​എഡിറ്റിംഗ്: ചമൻ ചാക്കോ