പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ് ബസ് ജീവനക്കാർക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി
താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ പതിമൂന്നുകാരിയെ ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ് ബസ് ജീവനക്കാർക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി
കൊയിലാണ്ടി: പതിമൂന്നുകാരിയെ ബസ്സിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ ബസ് ജീവനക്കാർക്ക് കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പോക്സോ നിയമ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതിയായ കൂടഞ്ചേരി നിരന്നപാറ കുളത്തുമ്മീത്തൽ വീട്ടിൽ സജിത്ത് സജിക്ക് 20 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. രണ്ടാം പ്രതിയായ നരിക്കുനി ഏരവന്നൂർ ചെമ്പക്കുന്ന് കോളനി സ്വദേശി സുധീക് 10 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു.
കേസിനാസ്പദമായ സംഭവം
2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിലെ ക്ലീനറായ സജിത്ത് സജിയും ഡ്രൈവറായ സുധീക് എന്നിവർ യാത്രയ്ക്കിടെ രാത്രി നാരങ്ങാതോട് ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയ ശേഷം പെൺകുട്ടിയെ ബസിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സ്കൂളിലെ കൗൺസിലിംഗിനിടയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് കൂടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡി വൈ എസ് പിമാരായ പ്രമോദ് പി, വിനോദ് എം.പി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിൻ പി ഹാജരായി. കേസിൽ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.നൗഷാദ് അലിയാണ് ശിക്ഷ വിധിച്ചത്.