സുര്യ മമിത ബൈജു ചിത്രം വിശ്വനാഥ് ആൻഡ് സൺസ് പട്ടാമ്പൂച്ചി ഗാനത്തിന്റെ പ്രോമോ പുറത്ത് റിലീസ് ഓഗസ്റ്റ് 14 ന്
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സൂര്യയുടെ 46 ാമത് ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ സിനിമയിലെ പട്ടാമ്പൂച്ചി എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്തുവിട്ടു. മമിത ബൈജു നായികയാകുന്ന ചിത്രം ഓഗസ്റ്റ് 14 ന് തീയേറ്ററുകളിലെത്തും.
സൂര്യ-മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’: ഫാമിലി എന്റർടൈനറിലെ "പട്ടാമ്പൂച്ചി" പ്രോമോ വീഡിയോ പുറത്തിറങ്ങി; ആഗോള റിലീസ് ഓഗസ്റ്റ് 14-ന്
കൊച്ചി: തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങി. "പട്ടാമ്പൂച്ചി" എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രോമോ ദൃശ്യങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവ്വഹിച്ച ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത് സുബ്ലഷിണിയാണ്. അരുൺരാജ കാമരാജിന്റേതാണ് വരികൾ.
സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ 2026 ഓഗസ്റ്റ് 14-നാണ് ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തുക. മലയാളികൾക്ക് പ്രിയങ്കരിയായ മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. മമിതയുടെ മനോഹരമായ നൃത്തച്ചുവടുകളാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണമെന്ന് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നു. വിജയ് ബിന്നിയാണ് ഈ ഗാനത്തിന് നൃത്തസംവിധാനം ഒരുക്കിയിരിക്കുന്നത്. സൂര്യയും മമിതയും തമ്മിലുള്ള മനോഹരമായ കെമിസ്ട്രിയാണ് പാട്ടിലുള്ളതെന്നാണ് സൂചന.
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.
തെലുങ്കിലെ പ്രമുഖ ബാനറായ സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: ബംഗ്ലാൻ, ഫൈറ്റ് മാസ്റ്റർ: വി. വെങ്കട്ട്, പബ്ലിസിറ്റി ഡിസൈൻ: കബിലൻ.
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം 
