വിപിൻ ആറ്റ്‌ലിയുടെ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ വീഡിയോ ഗാനം പുറത്തിറങ്ങി ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ഗോപി സുന്ദർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജൻ സുരേഷാണ്.

വിപിൻ ആറ്റ്‌ലിയുടെ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ വീഡിയോ ഗാനം പുറത്തിറങ്ങി ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ'സിനിമ പോസ്റ്റർ

​വിപിൻ ആറ്റ്‌ലി ചിത്രം 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ'; ശ്രദ്ധേയമായി പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

​കൊച്ചി: ‘ഹോംലി മീൽസ്’, ‘ബെൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതനായ വിപിൻ ആറ്റ്‌ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ" റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തു.

​തികച്ചും വ്യത്യസ്തമായ അവതരണശൈലി പിന്തുടരുന്ന വിപിൻ ആറ്റ്‌ലിയുടെ ഈ കോമഡി ഫാന്റസി ചിത്രത്തിലെ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജൻ സുരേഷാണ്.

​വിപിൻ ആറ്റ്‌ലി, സാജിദ് യാഹ്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, ട്വിങ്കിൾ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

​മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. എഡിറ്റിംഗ്: രാജേഷ് കോടോത്ത്, ഗോപകുമാർ നമ്പ്യാർ. പി ആർ ഒ: എ എസ് ദിനേശ്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.