മധുരമീ ജീവിതം സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ചിൽ താരനിര അണിനിരന്നു
പുതിയ മലയാള ചിത്രം മധുരമീ ജീവിതത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. സിദ്ദിഖ്, വിനയ് ഫോർട്ട് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
'മധുരമീ ജീവിതം' ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; സംഗീതസാന്ദ്രമായി ചടങ്ങ്
കൊച്ചി: വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമാകാൻ ഒരുങ്ങുന്ന പുതിയ മലയാള ചിത്രം “മധുരമീ ജീവിതം” സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ സജീവ സാന്നിധ്യത്തിൽ പാലാരിവട്ടം ലക്സോ ബിസിനസ് ക്ലാസ് ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ് അരങ്ങേറിയത്.
ചിത്രത്തിലെ മനോഹരമായ നാല് ഗാനങ്ങളാണ് ചടങ്ങിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. മികച്ച രചനയും ആലാപനവും ദൃശ്യാവിഷ്കാരവും കൊണ്ട് ശ്രദ്ധേയമായ ഗാനങ്ങൾ ഇതിനോടകം തന്നെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. കോ-പ്രൊഡ്യൂസർ ഡോ. ശ്രീകുമാർ ജെ. ചിത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ജീവിതത്തിലെ നിസ്സാര നിമിഷങ്ങളെ പോലും മധുരതരമായി എങ്ങിനെ ആസ്വദിക്കാം എന്നതാണ് സിനിമയുടെ പ്രമേയമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, നിർമ്മാതാക്കളായ ഔസേപ്പച്ചൻ, മമ്മി സെഞ്ച്വറി, നൗഷാദ് ആലത്തൂർ, സോഹൻ സീനുലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിലെ പ്രധാന താരങ്ങളായ സിദ്ദിഖ്, വിനയ് ഫോർട്ട്, ഗായത്രി സുരേഷ്, പൂജിത മേനോൻ തുടങ്ങിയവരും അണിയറ പ്രവർത്തകരും ചടങ്ങിന് മാറ്റുകൂട്ടി
.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
