സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

​സൂര്യ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ
സൂര്യ - വെങ്കി അറ്റ്ലൂരി ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’: കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ; ഓഗസ്റ്റ് 14-ന് റിലീസ്
സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

സൂര്യ - വെങ്കി അറ്റ്ലൂരി ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്': കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

തിരുവനന്തപുരം: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം "വിശ്വനാഥ് ആൻഡ് സൺസ്" കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് ആരംഭിക്കും. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ചിത്രം 2026 ഓഗസ്റ്റ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

​മലയാളി താരം മമിത ബൈജു നായികയായെത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെ പ്രീ-റിലീസ് ഇവന്റിൽ പങ്കെടുക്കാൻ സൂര്യ അടുത്തിടെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

​പ്രണയവും ഹാസ്യവും കുടുംബബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം.

​സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമാണിത്. ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ലക്കി ഭാസ്കറിന്' ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അണിയറപ്രവർത്തകർ:

​ഛായാഗ്രഹണം: നിമിഷ് രവി

​സംഗീതം: ജി. വി. പ്രകാശ് കുമാർ

​എഡിറ്റർ: നവീൻ നൂലി

​പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ

​എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി)