ജോൺസൺ ആൻഡ് ജോൺസൺ 550 കോടി ഡോളർ നഷ്ടപരിഹാരം നൽകും
ടാൽകം പൗഡർ അർബുദ കേസിൽ ജോൺസൺ ആൻഡ് ജോൺസൺ 76,000 ത്തിലധികം പരാതിക്കാർക്ക് 550 കോടി ഡോളർ നഷ്ടപരിഹാരം നൽകും.
ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡർ വിവാദം: 550 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
ബേബി പൗഡറും മറ്റ് ടാൽകം ഉൽപന്നങ്ങളും അർബുദത്തിന് കാരണമായെന്ന പരാതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 550 കോടി ഡോളർ (ഏകദേശം 52,699 കോടി രൂപ) നഷ്ടപരിഹാരം നൽകും. ഒരു പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പതിനായിരക്കണക്കിനു വരുന്ന പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ന്യൂജഴ്സിലെ ഫെഡറൽ കോടതി ഉത്തരവിട്ടത്.
ജോൺസൺ ബേബി പൗഡറിന്റെ ഉപയോഗം അർബുദത്തിന് കാരണമായെന്ന് അവകാശപ്പെട്ട് പരാതി നൽകിയവരിൽ 76,000ത്തിലേറെപ്പേർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ജോൺസൺ ആൻഡ് ജോൺസണിന്റെ പൗഡറുകളിൽ ആസ്ബെറ്റോസ് അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ നിരന്തര ഉപയോഗം മെസോതെലിയോമ ഉൾപ്പെടെയുള്ള മാരക അർബുദ ബാധയ്ക്ക് കാരണമായെന്നുമാണ് പരാതികളിലേറെയും. ആകെ പരാതിക്കാരിൽ 95 ശതമാനം പേർക്കും ഈ തുക ലഭിക്കും.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കമ്പനി പ്രതികരിച്ചു. ജീവൻ രക്ഷാമരുന്നുകളും ഉപകരണങ്ങളും നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഈ വിഷയം ഇപ്പോൾ തീർപ്പാക്കുന്നതെന്ന് ജോൺസൺ ആൻഡ് ജോൺസൺ വൈസ് പ്രസിഡന്റ് (പരാതി പരിഹാര വിഭാഗം) എറിക് ഹാസ് വ്യക്തമാക്കി.