ലൈഫ് ലൈൻ ജിമ്മിൽ ഓണപ്പൂക്കാലം സൗഹൃദത്തിന്റെ കരുത്തുമായി ‘ആർപ്പോ 2026’
മൂവാറ്റുപുഴ ലൈഫ് ലൈൻ ജിമ്മിന്റെ നേതൃത്വത്തിൽ ആർപ്പോ 2026 ഓണാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനവും കലാ കായിക മത്സരങ്ങളും ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.
ലൈഫ് ലൈൻ ജിമ്മിൽ ഓണപ്പൂക്കാലം; സൗഹൃദത്തിന്റെ കരുത്തുമായി ‘ആർപ്പോ 2026’
മൂവാറ്റുപുഴ: പേശികളുടെ കരുത്തിനൊപ്പം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമുയർത്തി മൂവാറ്റുപുഴ ലൈഫ് ലൈൻ ജിമ്മിൽ ഓണാഘോഷ പരിപാടിയായ ‘ആർപ്പോ 2026’ ശ്രദ്ധേയമായി. റിട്ട. ഡി.എസ്.പി. എൻ. ശിവദാസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അർജുൻ ശിവദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രമുഖ കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകി. ഓണം പകർന്നുനൽകുന്ന ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഗോപിക മോഹൻദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അമ്പിളി, സുനിൽ, മധു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സമ്മേളനത്തിനുശേഷം ജിം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. കളിയും ചിരിയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ച വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.