മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിഹാർ വയോജന സംഗമം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ നിർമ്മല കോളേജ് സോഷ്യൽ വർക്ക് വിഭാഗവും നിസ്വാസും ചേർന്ന് കുഴൽനാടൻസ് സ്പർശം ഫൗണ്ടേഷന്റെ സഹകരണത്തോടെ നിഹാർ വയോജന സംഗമം സംഘടിപ്പിച്ചു. മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ നിർമ്മല കോളേജിൽ ‘നിഹാർ’ വയോജന സംഗമം സംഘടിപ്പിച്ചു
മൂവാറ്റുപുഴ: വയോജനങ്ങളുടെ ക്ഷേമവും സജീവ വാർദ്ധക്യവും ലക്ഷ്യമിട്ട് നിർമ്മല കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് വിഭാഗവും ‘നിസ്വാസ്’ (NISWAS) കൂട്ടായ്മയും കുഴൽനാടൻസ് സ്പർശം ഫൗണ്ടേഷനുമായി സഹകരിച്ച് ‘നിഹാർ’ (NIHAR - Nirmala Initiative for Healthy Ageing and Resilience) വയോജന സംഗമം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയോജനങ്ങൾക്കായി വിവിധ കലാപരിപാടികളും ആശയവിനിമയ സെഷനുകളും ബോധവൽക്കരണ പ്രോഗ്രാമുകളും അരങ്ങേറി.
വയോജനങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക, ഒറ്റപ്പെടൽ ഒഴിവാക്കി സാമൂഹിക പങ്കാളിത്തവും തലമുറകൾ തമ്മിലുള്ള സൗഹൃദവും വളർത്തുക എന്നിവയാണ് 'നിഹാർ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി മുൻ കെ.പി.എസ്.സി. അംഗം പ്രൊഫ. ലോപ്പസ് മാത്യു വയോജന ക്ഷേമത്തെക്കുറിച്ചും സജീവ വാർദ്ധക്യത്തെക്കുറിച്ചും പ്രത്യേക പ്രഭാഷണം നടത്തി. ഡബ്ല്യു.എച്ച്.ഒ. (WHO) ഫോക്കൽ പോയിന്റ് (മാജിക്സ്) ഡോ. പ്രവീൺ ജി. പൈ മുഖ്യ വിഷയാവതരണം നിർവ്വഹിച്ചു.
തുടർന്ന് നടന്ന സമാപന സമ്മേളനം ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. ഓട്ടോണമസ് ഡയറക്ടർ ഡോ. കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സോണി കുര്യാക്കോസ്, സെൽഫ് ഫിനാൻസിങ് ഡയറക്ടർ പ്രൊഫ. സജി ജോസഫ്, സെൽഫ് ഫിനാൻസിങ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജസ്റ്റിൻ ചെറ്റൂർ എന്നിവർ സംസാരിച്ചു. സോഷ്യൽ വർക്ക് വിഭാഗം മേധാവി അഡ്വ. സുജ തോമസ് പരിപാടികൾക്ക് നേതൃത്വം നൽകി. കോളേജ് ബർസാർ റവ. ഫാ. പോൾ കളത്തൂർ നന്ദി രേഖപ്പെടുത്തി.
മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിഹാർ വയോജന സംഗമം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
സ്ത്രീകൾ ഭരിക്കുന്ന ഗ്യാങ്സ്റ്റർ ലോകം കീർത്തി സുരേഷ് രാധിക ആപ്തെ കൂട്ടുകെട്ടിൽ അക്ക ടീസർ പുറത്ത്
സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ