ലൗ എഫ് എം
ലൗ എഫ് എം മനോരമ മാക്സിലൂടെ ഒടിടി റിലീസായി രണ്ട് തലമുറകളുടെ പ്രണയകഥയുമായി അപ്പാനി ശരത്ത്
'ലൗ എഫ് എം' മനോരമ മാക്സിലൂടെ ഒടിടി റിലീസായി; രണ്ട് തലമുറകളുടെ പ്രണയകഥയുമായി അപ്പാനി ശരത്ത്
കൊച്ചി: രണ്ട് തലമുറകളുടെ പ്രണയവും റേഡിയോ കാലഘട്ടത്തിലെ ഗൃഹാതുരത്വവും പ്രമേയമാക്കി ഒരുക്കിയ 'ലൗ എഫ് എം' ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിലൂടെ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി. അബ്ദുൾ നാസര്‍ നിര്‍മ്മിച്ച് നവാഗതനായ ശ്രീദേവ് കപ്പൂര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അപ്പാനി ശരത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു കാലഘട്ടത്തിൽ മലയാളികളുടെ വികാരമായിരുന്ന റേഡിയോയെ ചുറ്റിപ്പറ്റിയുള്ള പ്രണയവും വിരഹവും സന്തോഷങ്ങളുമാണ് ചിത്രം പറയുന്നത്. സാധാരണ പ്രണയചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി രണ്ട് കാലഘട്ടങ്ങളെ മനോഹരമായി ഇതിൽ ആവിഷ്കരിച്ചിട്ടുണ്ട്.
ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ജു (M80 മൂസ ഫെയിം) എന്നിവരാണ് നായികമാർ. സിനില്‍ സൈനുദ്ദീന്‍ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നു. മാമുക്കോയ, ദേവൻ, മണികണ്ഠൻ പട്ടാമ്പി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അന്തരിച്ച സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ ഉൾപ്പെടെയുള്ളവർ സംഗീതം നിർവ്വഹിച്ച അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
സാജു കൊടിയൻ, പി. ജിംഷാർ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമയും എഡിറ്റിങ് ലിജോ പോളും നിർവ്വഹിച്ചിരിക്കുന്നു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
