തെരേസ്യൻ ഫെസ്റ്റ്
മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ തെരേസ്യൻ ഫെസ്റ്റ് വർണ്ണാഭമായ സമാപനം
മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ ‘തെരേസ്യൻ ഫെസ്റ്റ്’ വർണ്ണാഭമായ സമാപനം
ആലപ്പുഴ: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന്റെ 88-ാമത് വാർഷികാഘോഷമായ 'തെരേസ്യൻ ഫെസ്റ്റ് 2025-26' സമാപിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പൊതുസമ്മേളനം കോർപ്പറേറ്റ് മാനേജർ റവ.ഫാ. അജീഷ് പുതുശ്ശേരി സി.എം.ഐ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ജെയിംസ് പുതുശ്ശേരി സി.എം.ഐ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത സജീവൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് അംഗം രതി നാരായണൻ, പി.ടി.എ പ്രസിഡന്റ് ദിപു എസ് പിള്ള, സ്റ്റാഫ് സെക്രട്ടറി അജു ഡേവിസ്, സ്കൂൾ ലീഡർ അനഘ രവികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് റെജി എബ്രഹാം പി സ്വാഗതവും, സീനിയർ അസിസ്റ്റന്റ് വിൻസി മോൾ ടി.കെ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
