മൂവാറ്റുപുഴയിൽ എംപ്ലോയബിലിറ്റി സെൻ്റർ രജിസ്ട്രേഷൻ ക്യാമ്പ്; സ്വകാര്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ

മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ മാർച്ച് 16 ന് സ്വകാര്യ മേഖലയിലെ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് നടക്കുന്നു. സൗജന്യ ട്രയിനിംഗും കൗൺസിലിംഗും ലഭിക്കും.

മൂവാറ്റുപുഴയിൽ എംപ്ലോയബിലിറ്റി സെൻ്റർ രജിസ്ട്രേഷൻ ക്യാമ്പ്; സ്വകാര്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ
മൂവാറ്റുപുഴയിൽ എംപ്ലോയബിലിറ്റി സെൻ്റർ രജിസ്ട്രേഷൻ ക്യാമ്പ്; സ്വകാര്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ

മൂവാറ്റുപുഴയിൽ സ്വകാര്യ മേഖലയിലേക്കുള്ള ജോലി രജിസ്ട്രേഷൻ ക്യാമ്പ് മാർച്ച് 16-ന്

​മൂവാറ്റുപുഴ: എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെൻ്ററും മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചും സംയുക്തമായി സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് തൊഴിൽ അവസരമൊരുക്കുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ ക്യാമ്പ് മാർച്ച് 16-ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 3.30 വരെ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ വെച്ച് നടക്കും.

​എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. 300 രൂപ ഫീസ് അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് സൗജന്യ സോഫ്റ്റ് സ്കിൽ ട്രയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് (MS Office) എന്നിവ ലഭിക്കുന്നതാണ്.

​താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ (ആധാർ/വോട്ടേഴ്സ് ഐ.ഡി/ പാസ്പോർട്ട്/ പാൻ കാർഡ്), സാധുതയുള്ള ഇമെയിൽ ഐ.ഡി, ഫോൺ നമ്പർ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 6282442046, 9446926836, 0484-2422452, 9446025780.