പട്ടയ മിഷൻ
പട്ടയ മിഷൻ എറണാകുളം ജില്ലയിൽ സർവേയർ ചെയിൻമാൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് അഭിമുഖം 21 ന്
പട്ടയ മിഷൻ: എറണാകുളം ജില്ലയിൽ സർവേയർ, ചെയിൻമാൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം 21-ന്
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ സർവേ ജോലികൾക്കായി വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഞ്ച് സർവേയർമാർ, 10 ചെയിൻമാന്മാർ, ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
വിരമിച്ച സർവേ ജീവനക്കാർക്കും മുൻപരിചയമുള്ള സർവേയർമാർ, ചെയിൻമാൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ ജനുവരി 21-ന് രാവിലെ 10 മണിക്ക് കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ കൈവശം വെക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിലെ ബന്ധപ്പെട്ട വിഭാഗവുമായി ബന്ധപ്പെടുക

