മകൻ കിണറ്റിലെറിഞ്ഞ ആധാരമെടുക്കാൻ ഇറങ്ങി 52 കാരി കിണറ്റിൽ കുടുങ്ങി, ഒടുവിൽ അഗ്നിരക്ഷാസേന രക്ഷകരായി
പാലക്കാട് എലപ്പുള്ളിയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ കിണറ്റിലെറിഞ്ഞ വീടിന്റെ ആധാരമെടുക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ വീട്ടമ്മയെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു.
വഴക്കിനിടെ മകൻ കിണറ്റിലെറിഞ്ഞ ആധാരമെടുക്കാൻ ഇറങ്ങി; കിണറ്റിൽ കുടുങ്ങിയ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് മകൻ കിണറ്റിലെറിഞ്ഞ വീടിന്റെ ആധാരം തിരിച്ചെടുക്കാൻ കിണറ്റിലിറങ്ങിയ വീട്ടമ്മ ഒടുവിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെത്തി. എലപ്പുള്ളി പഞ്ചായത്തിലെ പള്ളത്തേരി വാർഡ് 23-ലെ കുഴലോട്ട് പറമ്പ് സ്വദേശി ലത (52) ആണ് കിണറ്റിൽ അകപ്പെട്ടത്. കഞ്ചിക്കോട് നിന്നുള്ള അഗ്നിരക്ഷാസേനയും കസബ പൊലീസും നാട്ടുകാരും ചേർന്നാണ് ഇവരെ സുരക്ഷിതമായി രക്ഷപെടുത്തിയത്.
കഴിഞ്ഞ ദിവസം ലതയുടെ വീട്ടിൽ ഉണ്ടായ കുടുംബവഴക്കിനിടെ മകൻ വീടിന്റെ ആധാരമെടുത്ത് കിണറ്റിലേക്ക് എറിയുകയായിരുന്നു. പ്രധാനപ്പെട്ട രേഖയായതിനാൽ ഇത് വീണ്ടെടുക്കുന്നതിനായി ലത കിണറ്റിലേക്ക് ഇറങ്ങി. ആധാരം കൈക്കലാക്കാൻ സാധിച്ചെങ്കിലും തിരികെ മുകളിലേക്ക് കയറാൻ സാധിക്കാതെ വന്നതോടെ ഇവർ കിണറിനകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞ് കസബ പോലീസും നാട്ടുകാരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി കിണറ്റിലേക്ക് ഏണി ഇറക്കി നൽകി. ലത ഏണിയിൽ പിടിച്ചു കിടക്കുന്നതിനിടെ കഞ്ചിക്കോട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിൻ പി.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് 'റിംഗ് നെറ്റ്' സംവിധാനം ഉപയോഗിച്ച് ലതയെ സുരക്ഷിതമായി മുകളിലേക്ക് എത്തിക്കുകയായിരുന്നു.
വീഴ്ചയിലോ കിണറ്റിൽ കുടുങ്ങിയപ്പോഴോ ഇവർക്ക് കാര്യമായ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ആരോഗ്യനില തൃപ്തികരമായതിനാൽ ലതയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നില്ലെന്ന് അധികൃതർ അറിയിച്ചു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
