നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വീട്ടിലെ വോട്ടെടുപ്പ് ആരംഭിച്ചു ആദ്യദിനം വോട്ട് ചെയ്തത് 10,922 പേർ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായുള്ള വീട്ടിലെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യദിന കണക്കുകളും നടപടിക്രമങ്ങളും വായിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വീട്ടിലെ വോട്ടെടുപ്പ് ആരംഭിച്ചു ആദ്യദിനം വോട്ട് ചെയ്തത് 10,922 പേർ
കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായുള്ള വീട്ടിലെ വോട്ടെടുപ്പ് ആരംഭിച്ചു

സംസ്ഥാനത്ത് വീടുകളിൽ വോട്ടുചെയ്യൽ തുടങ്ങി: ആദ്യദിനം വോട്ടു രേഖപ്പെടുത്തിയത് പതിനായിരത്തിലധികം പേർ

​തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തിയുള്ള വോട്ടെടുപ്പ് നടപടികൾക്ക് തുടക്കമായി. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമായി ഒരുക്കിയ ഈ സൗകര്യം പ്രയോജനപ്പെടുത്തി ആദ്യദിനം 10,922 പേർ വോട്ട് രേഖപ്പെടുത്തി.

​ആദ്യദിന കണക്കുകൾ:

ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യ ദിനമായ ഇന്നലെ രാത്രി 8 മണി വരെ 85 വയസ്സ് പിന്നിട്ട 7,561 പേരും, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 3,361 പേരും വോട്ട് ചെയ്തു. സംസ്ഥാനത്താകെ 2,07,757 പേരാണ് ഈ വിഭാഗങ്ങളിലായി വീട്ടിൽ വോട്ട് ചെയ്യാൻ അർഹത നേടിയിട്ടുള്ളത്.

​85 വയസ്സിന് മുകളിലുള്ള വോട്ടർമാരിൽ 71.27% പേരും വീടുകളിൽ വോട്ട് ചെയ്യാനാണ് താൽപ്പര്യം പ്രകടിപ്പിച്ചത്.

​ഭിന്നശേഷിക്കാരായ വോട്ടർമാരിൽ 25.50% പേരും ഈ സൗകര്യം ഉപയോഗിക്കുന്നു.

ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുകളിലെത്തി മുൻകൂട്ടി നൽകിയ തപാൽ ബാലറ്റ് അപേക്ഷകൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പരിശോധിച്ച് അംഗീകരിച്ചവർക്കാണ് വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പർ നൽകി വോട്ട് രേഖപ്പെടുത്തിയ ശേഷം അത് ശേഖരിച്ച് മടങ്ങുന്ന രീതിയാണ് പിന്തുടരുന്നത്. വോട്ടിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്തിയാണ് നടപടികൾ പൂർത്തിയാക്കുന്നത്