സേതുസാഗർ 3 ഉദ്ഘാടനം ചെയ്തു കൊച്ചിക്ക് പുതിയ റോ റോ വെസൽ, വൻ വികസന പദ്ധതികളുമായി മുഖ്യമന്ത്രി

കൊച്ചി നഗരസഭയുടെ മൂന്നാമത് റോ റോ വെസലായ സേതുസാഗർ 3 മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ സമഗ്ര വികസനത്തിനായി 190 MLD ജലപദ്ധതി, ഓഷ്യനേറിയം, ഫിലിം സിറ്റി, കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടി എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സേതുസാഗർ 3 ഉദ്ഘാടനം ചെയ്തു കൊച്ചിക്ക് പുതിയ റോ റോ വെസൽ, വൻ വികസന പദ്ധതികളുമായി മുഖ്യമന്ത്രി
കൊച്ചി നഗരസഭയുടെ പുതിയ റോ റോ സർവീസ് സേതു സാഗർ 3
സേതുസാഗർ 3 ഉദ്ഘാടനം ചെയ്തു കൊച്ചിക്ക് പുതിയ റോ റോ വെസൽ, വൻ വികസന പദ്ധതികളുമായി മുഖ്യമന്ത്രി
സേതുസാഗർ 3 ഉദ്ഘാടനം ചെയ്തു കൊച്ചിക്ക് പുതിയ റോ റോ വെസൽ, വൻ വികസന പദ്ധതികളുമായി മുഖ്യമന്ത്രി
സേതുസാഗർ 3 ഉദ്ഘാടനം ചെയ്തു കൊച്ചിക്ക് പുതിയ റോ റോ വെസൽ, വൻ വികസന പദ്ധതികളുമായി മുഖ്യമന്ത്രി

പുതിയ റോ-റോ വെസൽ സേതുസാഗർ 3 ഉദ്ഘാടനം ചെയ്തു: കൊച്ചിയുടെ പൊതുഗതാഗതത്തിനും ടൂറിസത്തിനും വൻ വികസന പദ്ധതികളെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയുടെ പൊതുഗതാഗത സംവിധാനങ്ങൾക്ക് പുതിയ കരുത്തേകാൻ മൂന്നാമത് റോ-റോ വെസലായ 'സേതുസാഗർ 3' വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കൊച്ചി നഗരസഭയുടെ മൂന്നാമത് റോറോ വെസൽ 'സേതുസാഗർ 3' യുടെ ഉദ്ഘാടനം വൈപ്പിൻ ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വെസൽ എത്തുന്നതോടെ പശ്ചിമ കൊച്ചിയിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതൽ സുഗമവും ആധുനികവുമായി മാറും. നഗരസഭയുടെ ഈ മികച്ച ചുവടുവെപ്പ് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

​കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരവും ബീച്ച് നവീകരണവും

കൊച്ചിയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 190 MLD ശേഷിയുള്ള ജലപദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ഫോർട്ട് കൊച്ചി ബീച്ചിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ബീച്ച് നവീകരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

​ലോകോത്തര ടൂറിസം പദ്ധതികൾ അണിയറയിൽ

കൊച്ചിയെ ലോകോത്തര ടൂറിസം കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള വലിയ വികസന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. അത്യാധുനിക രീതിയിലുള്ള ഓഷ്യനേറിയം, ഫിലിം സിറ്റി, രാജ്യാന്തര നിലവാരത്തിലുള്ള മാരിടൈം മ్యూസിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി കൊച്ചി മാറും. പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

​സ്ത്രീകൾക്ക് സൗജന്യ യാത്രയും 'പിങ്ക് ചിട്ടിയും'

റോറോ സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച കൊച്ചി നഗരസഭയുടെ തീരുമാനം പ്രശംസനീയമാണ്. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന സാമ്പത്തിക ലാഭം അവരുടെ സ്വന്തം സമ്പാദ്യമായി മാറ്റിവെക്കണം. സ്ത്രീകൾക്ക് സമൂഹത്തിൽ ആത്മവിശ്വാസവും അഭിമാനവും വളർത്താൻ ഇത്തരം സ്വന്തം സമ്പാദ്യങ്ങൾ സഹായിക്കും. അതിനായി കെ.എസ്.എഫ്.ഇ വഴി ഒരു പിങ്ക് ചിട്ടി ആരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

​പ്രമുഖരുടെ സാന്നിധ്യം

ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനിമോൾ അധ്യക്ഷയായി. എം.എൽ.എ.മാരായ മുഹമ്മദ്‌ ഷിയാസ്, ടോണി ചമ്മണി, ടി.ജെ. വിനോദ്, ദീപക് ജോയ്, കൊച്ചി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജ, സി എസ് എം എൽ സി ഇ ഒ അരുൺ എൻ. നായർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സി ആൻ്റ് എം.ഡി വി. ജെ ജോസ്, റവ. ഡോ ആൻ്റണി കാട്ടിപറമ്പിൽ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.