ഉത്സവത്തിനിടെ സംഘർഷം വെടിവയ്പ്പ് 10 പേർക്ക് പരുക്ക്
തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ മദ്യലഹരിയിലായിരുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. എയർ ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പത്തുപേർക്ക് പരുക്കേറ്റു.
തൃക്കുന്നപ്പുഴയിൽ ഉത്സവത്തിനിടെ സംഘർഷം: വെടിവയ്പ്പും കൂട്ടത്തല്ലും, 10 പേർക്ക് പരുക്ക്
ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ പത്തോളം പേർക്ക് പരുക്കേറ്റു. പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന പുളിക്കീഴ്, പല്ലന സ്വദേശികളായ രണ്ടു സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
സംഘർഷത്തിനിടെ വിഷ്ണു സജിൻ എന്നയാൽ കൈവശം കരുതിയിരുന്ന എയർ ഗൺ ഉപയോഗിച്ച് എതിർവിഭാഗത്തെ ഭീഷണിപ്പെടുത്തുകയും വെടിയുതിർക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പ്രകോപിതരായ മറുവിഭാഗം ഇയാളിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അടിയേറ്റും വെടിയുണ്ടയേറ്റും പരുക്കേറ്റ പത്തുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന സാമൂഹിക വിരുദ്ധ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസ് കാവൽ ശക്തമാക്കി.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
