എയ്ഡഡ് സ്കൂൾ അദാലത്ത് 382 പരാതികൾ തീർപ്പാക്കി

എയ്ഡഡ് സ്കൂൾ ഫയൽ അദാലത്ത് എറണാകുളത്ത് 382 പരാതികൾക്ക് തീർപ്പായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ

എയ്ഡഡ് സ്കൂൾ അദാലത്ത് 382 പരാതികൾ തീർപ്പാക്കി
എയ്ഡഡ് സ്കൂൾ ഫയൽ അദാലത്ത്: എറണാകുളത്ത് 382 പരാതികൾക്ക് തീർപ്പായി
എയ്ഡഡ് സ്കൂൾ അദാലത്ത് 382 പരാതികൾ തീർപ്പാക്കി
എയ്ഡഡ് സ്കൂൾ അദാലത്ത് 382 പരാതികൾ തീർപ്പാക്കി

എയ്ഡഡ് സ്കൂൾ ഫയൽ അദാലത്ത്: എറണാകുളത്ത് 382 പരാതികൾക്ക് തീർപ്പായി

​കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എയ്ഡഡ് സ്കൂൾ മേഖലയിലെ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച ഫയൽ അദാലത്തിൽ 382 പരാതികൾക്ക് ഉടനടി പരിഹാരമായി. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അദാലത്തിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ള പരാതികളാണ് പരിഗണിച്ചത്.

​സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി ആകെ 944 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്. ഇതിൽ 382 എണ്ണം തീർപ്പാക്കി. 99 അപേക്ഷകളിൽ അടിയന്തര തീരുമാനമെടുക്കാൻ നിർദ്ദേശം നൽകി. കൂടുതൽ പരിശോധന ആവശ്യമായ 424 അപേക്ഷകൾ തുടർനടപടികൾക്കായി അതത് ഓഫീസുകളിലേക്ക് കൈമാറി. ബാക്കിയുള്ള 39 അപേക്ഷകളിൽ പ്രത്യേക പരിശോധന നടന്നുവരികയാണ്.

​പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി. അഡീഷണൽ ഡയറക്ടർമാരായ ആർ.എസ്. ഷിബു, സി.എ. സന്തോഷ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡി. മിനിമോൾ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

​വടക്കൻ ജില്ലകളായ കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവയ്ക്കായുള്ള അടുത്ത അദാലത്ത് ജനുവരി 29-ന് രാവിലെ 9 മണിക്ക് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.