സപ്ലൈകോ ക്രിസ്മസ് പുതുവത്സര മേളയ്ക്ക് തുടക്കം

സപ്ലൈകോ ക്രിസ്മസ് പുതുവത്സര മേളയ്ക്ക് തുടക്കം വിപണിയിൽ വിലക്കുറവിന്റെ വിരുന്നൊരുക്കി സപ്ലൈകോ ​

സപ്ലൈകോ ക്രിസ്മസ്  പുതുവത്സര മേളയ്ക്ക് തുടക്കം
സപ്ലൈകോ ക്രിസ്മസ് പുതുവത്സര മേളയ്ക്ക് തുടക്കം
സപ്ലൈകോ ക്രിസ്മസ്  പുതുവത്സര മേളയ്ക്ക് തുടക്കം

സപ്ലൈകോ ക്രിസ്മസ് - പുതുവത്സര മേളയ്ക്ക് തുടക്കം; വിപണിയിൽ വിലക്കുറവിന്റെ വിരുന്നൊരുക്കി സപ്ലൈകോ

​കൊച്ചി: വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ വലിയ മാതൃകയാണെന്നും ക്രിസ്മസ്-പുതുവത്സര വിപണിയിൽ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് സപ്ലൈകോ മേളകളെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മറൈൻഡ്രൈവ് ഹെലിപ്പാട് മൈതാനത്ത് സപ്ലൈകോ ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെയറിലെ ആദ്യ വില്പനയും മന്ത്രി നിർവ്വഹിച്ചു.

​സാധാരണക്കാർക്ക് മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിലൂടെ പൊതുവിപണിയിലെ ഇടപെടൽ സപ്ലൈകോ ശക്തമാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി ഒന്ന് വരെ നീണ്ടുനിൽക്കുന്ന മേളയിൽ ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

​പ്രധാന ഓഫറുകൾ ഒറ്റനോട്ടത്തിൽ:

​സാൻ്റ ഓഫർ കിറ്റ്: കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ് തുടങ്ങി 12 ഉൽപ്പന്നങ്ങൾ അടങ്ങിയ 667 രൂപയുടെ കിറ്റ് വെറും 500 രൂപയ്ക്ക് ലഭ്യമാകും.

​അരി: 20 കിലോഗ്രാം അരി 25 രൂപ നിരക്കിൽ ലഭിക്കും.

​ശബരി ഉപ്പ്: 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ഉപ്പ് വെറും ഒരു രൂപയ്ക്ക് ലഭിക്കും.

​വെളിച്ചെണ്ണ: സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറച്ച് 329 രൂപയാക്കി.

​സബ്സിഡി ഇനങ്ങൾ: ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ അധികമായി കുറച്ചിട്ടുണ്ട്.

​ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ: 280-ലധികം ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവ്.

​കൂടാതെ സപ്ലൈകോ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നവർക്ക് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച്, 1000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ 50 രൂപ ഇളവ് നേടാം. ജനുവരി മാസത്തെ സബ്സിഡി സാധനങ്ങൾ മുൻകൂട്ടി വാങ്ങാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്. ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ. ബിന്ദു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.