ലക്ഷ്യം 100 ബില്യൺ ഡോളർ വസ്ത്ര കയറ്റുമതി മലപ്പുറത്ത് സംരംഭക ശില്പശാല സംഘടിപ്പിച്ചു

2030 ഓടെ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 100 ബില്യൺ ഡോളറാക്കി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം സംരംഭക ശില്പശാല സംഘടിപ്പിച്ചു.

ലക്ഷ്യം 100 ബില്യൺ ഡോളർ വസ്ത്ര കയറ്റുമതി മലപ്പുറത്ത് സംരംഭക ശില്പശാല സംഘടിപ്പിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വസ്ത്ര മേഖലയിലെ സംരംഭകരുടെ ശില്പശാല
ലക്ഷ്യം 100 ബില്യൺ ഡോളർ വസ്ത്ര കയറ്റുമതി മലപ്പുറത്ത് സംരംഭക ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം: 2030-ഓടെ രാജ്യത്തിന്റെ വസ്ത്ര-അപ്പാരൽ കയറ്റുമതി 100 ബില്യൺ ഡോളറായി ഉയർത്താനുള്ള ദേശീയ റോഡ് മാപ്പിന്റെ ഭാഗമായി മലപ്പുറത്ത് ജില്ലാതല സംരംഭക ശില്പശാല സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാലയിൽ ജില്ലയിലെ സ്പിന്നിംഗ് മില്ലുകൾ, കൈത്തറി, പവർലൂം, അപ്പാരൽസ്, റെഡിമെയ്‌ഡ് ഗാർമെൻ്റ്സ്, കരകൗശലം, കയർ, ഖാദി എന്നീ മേഖലകളിൽ നിന്നുള്ള പ്രമുഖ സംരംഭകർ പങ്കെടുത്തു.

​മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കെ.എസ്.എസ്.ഐ.എ. (KSSIA) ജില്ലാ പ്രസിഡന്റ് എ.പി. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ പി. സ്മിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ പി.സി. വിനോദ് പദ്ധതി വിശദീകരണം നടത്തി.

​ജില്ലാ ടെക്സ്റ്റൈൽ എക്സ്പോർട്ട് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി, വസ്ത്ര നിർമ്മാണ-കയറ്റുമതി മേഖലകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും സംരംഭകരുമായി വിശദമായ ചർച്ചകൾ നടന്നു. വരും വർഷങ്ങളിൽ മലപ്പുറത്തുനിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.

​ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ സി.കെ. മുജീബ് റഹ്മാൻ, ഖാദി ബോർഡ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ നീഷ്മ, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സാങ്കേതിക സെഷനുകൾക്ക് അരവിന്ദ് ലിമിറ്റഡ് മുൻ വൈസ് പ്രസിഡന്റ് ജഗൻ ഗോപിനാഥ്, പ്രമുഖ ഫാഷൻ ഡിസൈനർ ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി