ഓണം വിപണി പരിശോധന 8 സ്ഥാപനങ്ങളിൽ ക്രമക്കേട് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

ബാലരാമപുരത്ത് ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ഓണം വിപണി പരിശോധനയിൽ എട്ട് കടകളിൽ ക്രമക്കേട് കണ്ടെത്തി. ഹോട്ടലുകളിൽ നിന്ന് ഗാർഹിക എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു.

ഓണം വിപണി പരിശോധന 8 സ്ഥാപനങ്ങളിൽ ക്രമക്കേട് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു
ഓണം വിപണി പരിശോധന: ബാലരാമപുരത്ത് 8 കടകളിൽ ക്രമക്കേട്; ഗാർഹിക എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു
ഓണം വിപണി പരിശോധന 8 സ്ഥാപനങ്ങളിൽ ക്രമക്കേട് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു
ഓണം വിപണി പരിശോധന 8 സ്ഥാപനങ്ങളിൽ ക്രമക്കേട് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു
ഓണം വിപണി പരിശോധന 8 സ്ഥാപനങ്ങളിൽ ക്രമക്കേട് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

ബാലരാമപുരത്ത് ഓണം വിപണി പരിശോധന: 8 സ്ഥാപനങ്ങളിൽ ക്രമക്കേട്; ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ഓണം വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനുമായി ബാലരാമപുരം മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസിന്റെ പ്രത്യേക സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ എട്ട് സ്ഥാപനങ്ങളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി.

​എ ഡി എം എ. നിസയുടെ സാന്നിധ്യത്തിൽ ജില്ലാ സപ്ലൈ ഓഫീസർ സ്മിത എസ്. ആറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. മേഖലയിലെ 12 സ്ഥാപനങ്ങളിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്. ഇതിൽ നാല് പ്രൊവിഷൻ സ്റ്റോറുകൾ, മൂന്ന് ഹോട്ടലുകൾ, ഒരു പച്ചക്കറി കട എന്നിവടങ്ങളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

​ഹോട്ടലുകളിൽ വാണിജ്യ ആവശ്യത്തിനായി അനധികൃതമായി ഉപയോഗിച്ചിരുന്ന ആറ് ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവ തുടർനടപടികൾക്കായി അടുത്തുള്ള ഗ്യാസ് ഏജൻസിയുടെ കസ്റ്റഡിയിലേക്ക് മാറ്റി. കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് 1955-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കുന്നതിന് വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

​വരും ദിവസങ്ങളിലും അമിതവില ഈടാക്കൽ, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ, ഗാർഹിക സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവയ്‌ക്കെതിരെ താലൂക്ക് തലങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ബൈജു വി., ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.